അടിച്ചമർത്താൻ ശ്രമിച്ചാൽ സമരം ശക്തമാക്കും -കെ. സുരേന്ദ്രൻ

തിരുവനന്തപുരം: സംസ്ഥാന സർക്കാറിനെതിരെ സമരം ചെയ്യുന്ന ബി.ജെ.പി പ്രവർത്തകരെ അടിച്ചമർത്താനുള്ള നീക്കത്തിന് സമരം ശക്തമാക്കി മറുപടി നൽകുമെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. അഴിമതിയും രാജ്യദ്രോഹവും അലങ്കാരമാക്കിയ ഇടത്​ സർക്കാറിനെതിരെ വലിയ ബഹുജനപ്രക്ഷോഭം സംഘടിപ്പിക്കും. സമാധാനപരമായി സമരംചെയ്ത ബി.ജെ.പി, യുവമോർച്ച, പ്രവർത്തകർക്കുനേരെ പൊലീസിനെയും ഡി.വൈ.എഫ്.ഐ ക്രിമിനലുകളെയും ഉപയോഗിച്ച് ആക്രമണം അഴിച്ചുവിടാമെന്നാണ് പിണറായി കരുതുന്നത്. ജനങ്ങളിൽനിന്ന്​ ഒളിച്ചോടുകയും മാധ്യങ്ങളോട് ജനാധിപത്യവിരുദ്ധ സ്വഭാവം കാണിക്കുകയും ചെയ്യുന്ന മന്ത്രി ജലീൽ രാജിവെക്കുംവരെ സമരം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.