തിരുവനന്തപുരം: മണപ്പുറം ഫിനാന്‍സ് സ്ഥാപനങ്ങളില്‍ സംസ്ഥാനവ്യാപകമായി തൊഴില്‍വകുപ്പ് സ്ക്വാഡ് പരിശോധന നടത്തി. വ്യാപകമായി തൊഴില്‍ നിയമലംഘനങ്ങള്‍ നടക്കുന്നതിനാല്‍ സ്ഥാപനത്തിലെ ജീവനക്കാര്‍ പ്രതിസന്ധി നേരിടുകയാണെന്ന പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. തൊഴിൽമന്ത്രി ടി.പി. രാമകൃഷ്ണന്‍ ലേബര്‍ കമീഷണര്‍ പ്രണബ്‌ജ്യോതി നാഥിന് പരിശോധനകള്‍ക്ക് നിർദേശം നല്‍കുകയായിരുന്നു. അഡീഷനല്‍ ലേബര്‍ കമീഷണര്‍ (എന്‍ഫോഴ്‌സ്‌മൻെറ്) കെ. ശ്രീലാലിൻെറ നേതൃത്വത്തിലായിരുന്നു പരിശോധന. സംസ്ഥാനത്താകമാനം 219 സ്ഥാപനങ്ങളിലെ 1777 ജീവനക്കാരെ നേരില്‍കണ്ട് നടത്തിയ അന്വേഷണത്തില്‍ 243 പേര്‍ക്ക് മിനിമം വേതനം ലഭിക്കുന്നില്ലെന്ന് കണ്ടെത്തി. ബോണസ് ആനുകൂല്യം, മെറ്റേണിറ്റി ബെനിഫിറ്റ് ആനുകൂല്യം, നാഷനല്‍ ആൻഡ് ഫെസ്റ്റിവല്‍ ഹോളിഡേയ്‌സ് ആനുകൂല്യം എന്നിവ തൊഴിലാളികള്‍ക്ക് നിഷേധിക്കുന്നതായും കണ്ടെത്തി. കേരള ഷോപ്‌സ് ആൻഡ് കൊമേഴ്‌സ്യല്‍ എസ്റ്റാബ്ലിഷ്മൻെറ് നിയമം, മിനിമം വേതനനിയമം, മോട്ടോര്‍ ട്രാന്‍സ്‌പോര്‍ട്ട് വര്‍ക്കേഴ്‌സ് നിയമം തുടങ്ങിയവയുടെ ലംഘനങ്ങള്‍ക്കൊപ്പം വേതന സുരക്ഷാ പദ്ധതിയില്‍ അംഗമായിട്ടില്ലാത്ത സ്ഥാപനങ്ങളെയും പരിശോധനയില്‍ കണ്ടെത്തി. നിയമലംഘനങ്ങള്‍ അടിയന്തരമായി പരിഹരിക്കുന്നതിന് നിർദേശം നല്‍കി. നിയമാനുസൃത തുടര്‍നടപടി സ്വീകരിക്കുമെന്ന് ലേബര്‍ കമീഷണർ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.