നാഗർകോവിൽ: കുടുംബനാഥൻ മരിച്ചതിനെ തുടർന്ന് ആത്മഹത്യശ്രമം നടത്തിയ ഭാര്യയും മക്കളിൽ ഒരാളും മരിച്ചു. ഒഴുകിനശ്ശേരി ചന്ദനമാരിയമ്മൻ കോവിൽ തെരുവിൽ താമസിച്ചിരുന്ന വടിവേൽമുരുകൻ (78) മരിച്ചതിനെ തുടർന്നാണ് ഭാര്യ പങ്കജം (67) ഇളയ മകൾ മാല (46) എന്നിവർ മരിച്ചത്. മൂത്ത മകൾ മൈഥിലി (47) ആശാരിപള്ളം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. തിങ്കളാഴ്ച രാത്രിയാണ് ആശാരിപണിക്കാരനായ വടിവേൽമുരുകൻ അസുഖം കാരണം മരിച്ചത്. മൃതദേഹം വീട്ടിൽ പൂട്ടിയിട്ടശേഷം ഏഴ് കിലോമീറ്റർ നടന്ന് ശുചീന്ദ്രത്തിനടുത്ത് നല്ലൂരിലെത്തി കുളത്തിൽ കൈകൾ ബന്ധിച്ച് ചാടുകയായിരുന്നു. ജീവിക്കാൻ മാർഗമില്ലാതായതോടെ അമ്മയും മക്കളും ആത്മഹത്യക്ക് മുതിരുകയായിരുെന്നന്ന് പൊലീസ് പറഞ്ഞു. മക്കൾ അവിവാഹിതരാണ്. ചൊവ്വാഴ്ച രാവിലെ നല്ലൂർ കുളത്തിനടുത്ത് നടക്കാനിറങ്ങിയവരാണ് മൂന്ന്പേർ കുളത്തിൽ കിടക്കുന്നത് കണ്ടത്. തുടർന്ന് അഗ്നിശമനസേനയും നാട്ടുകാരും ചേർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും മൈഥിലിക്ക് മാത്രമേ ജീവനുണ്ടായിരുന്നുള്ളൂ. കുളക്കടവിൽനിന്ന് കണ്ടെടുത്ത ഫോണും മൈഥിലിയിൽനിന്ന് ലഭിച്ച വിവരവും അനുസരിച്ച് പൊലീസ് ഒഴുകിനശ്ശേരിയിൽ അവർ താമസിച്ച വീട്ടിൻെറ വാതിൽ പൊളിച്ച് നോക്കിയപ്പോഴാണ് അവിടെ വടിവേൽമുരുകൻെറ മൃതദേഹം കണ്ടെത്തിയത്. സംഭവസ്ഥലം എസ്.പി ഭദ്രിനാരായണൻ സന്ദർശിച്ചു. ശുചീന്ദ്രം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.