വെള്ളറട: സ്വപ്ന സുരേഷിനടക്കം കേരളത്തില്‍ ജോലിനല്‍കിയ സര്‍ക്കാറാണ് കേരളം ഭരിക്കുന്നത്. റാങ്ക് പട്ടികകള്‍ പരമാവധി നീട്ടി യുവാക്കളുടെ തൊഴില്‍ നഷ്ടപ്പെടുത്താനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. നിലമാമൂടിനു സമീപം തട്ടിട്ടമ്പലം ജങ്ഷനിൽ യൂത്ത് കോണ്‍ഗ്രസ് നടത്തിവന്ന നിരാഹാര സമരപ്പന്തൽ സന്ദർശിച്ച് സംസാരിക്കുകയായിരുന്നു ഉമ്മൻ ചാണ്ടി. അനുവിൻെറ ജീവന്‍ നഷ്ടമാകാന്‍ കാരണം സര്‍ക്കാറിൻെറ പിടിപ്പുകേടാണ്. അനുവിൻെറ കുടുംബത്തിൻെറ ഉത്തരവാദിത്തം സര്‍ക്കാര്‍ ഏറ്റെടുത്തേ മതിയാകൂ. സര്‍ക്കാര്‍ ജോലി ആരുടെയും ഒൗദാര്യമല്ല. പി.എസ്.സി റാങ്ക് ലിസ്റ്റ് മരവിപ്പിച്ചത് സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയതു കൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു. എം.എല്‍.എമാരായ ഷാഫിപറമ്പില്‍, ശബരീനാഥൻ, വില്‍സൻെറ്, ഡി.സി.സി പ്രസിഡൻറ് നെയ്യാറ്റിന്‍കര സനല്‍, സോളമന്‍ അലക്‌സ്, എ.ടി. ജോര്‍ജ്, ആര്‍. വല്‍സലന്‍, അന്‍സജിതാ റസല്‍, പാറശ്ശാല സുതാകരന്‍, ബാബുകുട്ടന്‍ നായര്‍, മഞ്ചവിളാകം ജയകുമാര്‍, കൊല്ലിയോട് സത്യനേശന്‍, കെ. ദസ്തഗീര്‍, വണ്ടിത്തടം പത്രോസ്, സുദീര്‍ഷാ, അരുണ്‍ സി.പി, എം. രാജ് മോഹന്‍, രാജരാജസിങ്, ബിനു പാലിയോട്, ഭവതിയാന്‍വിള സുരേന്ദ്രന്‍ തുടങ്ങിയവർ പങ്കെടുത്തു. ചിത്രം. ummanchande marecha anuvinte kudupangagale samadthanepikunu.jpg yuthcongrass samaram atteduthathai shafe parampil samsarekunu.jpg ummarchade samsarekunu.jpg ഉമ്മന്‍ ചാണ്ടി മരിച്ച അനുവിൻെറ കുടുംബാംഗങ്ങളെ സമാധാനിപ്പിക്കുന്നു 2 യൂത്ത് കോണ്‍ഗ്രസ് സമരപ്പന്തലില്‍ ഉമ്മന്‍ ചാണ്ടി സംസാരിക്കുന്നു 3. യൂത്ത് കോണ്‍ഗ്രസ് സമരം ഏെറ്റടുത്തതായി ഷാഫിപറമ്പില്‍ എം.എല്‍.എ സംസാരിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.