തിരുവനന്തപുരം: കേരള ഫോറസ്റ്റ് പ്രൊട്ടക്ടിവ് സ്റ്റാഫ് അസോസിയേഷനും വൈ.എം.സി.എ വിദ്യാർഥി വേദിയായ യൂനിവൈയും ചേർന്ന് ജോസഫ് കെ. കുര്യൻ സ്മാരക പുരസ്കാരങ്ങൾക്കായുള്ള അഖില കേരള സംഘടിപ്പിക്കുന്നു. കേരളത്തിലെ ഏതെങ്കിലും സ്കൂളിൽ പതിനൊന്നും പന്ത്രണ്ടും ക്ലാസുകളിൽ പഠിക്കുന്ന വിദ്യാർഥികൾക്ക് ലെവൽ ഒന്ന് മത്സരത്തിൽ പങ്കെടുക്കാം. അഫിലിയേറ്റഡ് കോളജിൽ പഠിക്കുന്ന ഡിഗ്രി, ബിരുദാനന്തര ബിരുദ, ഗവേഷക വിദ്യാർഥികൾക്കും യൂനിവേഴ്സിറ്റി ഡിപ്പാർട്മൻെറുകളിൽ പഠിക്കുകയോ ഗവേഷണം നടത്തുകയോ ചെയ്യുന്നവർക്കും വേണ്ടിയാണ് ലെവൽ രണ്ട് മത്സരം. 'പ്രകൃതി ദുരന്തങ്ങളും ജൈവവൈവിധ്യ സംരക്ഷണവും' എന്ന വിഷയത്തെക്കുറിച്ച് 1000 വാക്കിൽ കവിയാത്ത ഉപന്യാസം ഇംഗ്ലീഷിലോ മലയാളത്തിലോ എഴുതാം. ഇരുവിഭാഗങ്ങളിലും ഒന്നാംസമ്മാനം 3000 രൂപ, രണ്ടാം സമ്മാനം 2000 രൂപ. എഴുതിയോ പ്രിൻറ് ചെയ്തതോ ജനറൽ സെക്രട്ടറി, വൈ.എം.സി.എ, തിരുവനന്തപുരം - 695001 എന്നി വിലാസത്തിൽ ഒക്ടോബർ മൂന്നിനകം കിട്ടത്തക്കവിധം അയക്കണം. trivandrumymca@gmail.com ലേക്ക് വിദ്യാർഥിയുടെ ഐഡി കാർഡിൻെറ പകർപ്പും സത്യപ്രസ്താവനയും അയക്കണം. ഇവ രണ്ടും പ്രിൻസിപ്പലോ ഒരധ്യാപകനോ സാക്ഷ്യപ്പെടുത്തിയിരിക്കണം. ഫോൺ: 8547330531, 6238804192
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.