റോഡ്‌ അടച്ച് സുരക്ഷാക്രമീകരണങ്ങൾ ഏർപ്പെടുത്തി

തിരുവനന്തപുരം: തലസ്ഥാനത്ത് പുതുതായി മൈക്രോക​െണ്ടയ്​ൻമൻെറ്​ സോണായി പ്രഖ്യാപിച്ച പുന്നക്കാമുകള്‍ വാര്‍ഡിലെ വട്ടവിള വി.പി.എസ്-204 ലെയിനിലേക്ക് കടന്നുവരുന്ന റോഡ്‌ അടച്ച് സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയതായി സിറ്റി പൊലീസ് കമീഷണർ ബല്‍റാംകുമാർ ഉപാധ്യായ അറിയിച്ചു. ഇവിടേക്ക്​ ആരെയും പ്രവേശിക്കാന്‍ അനുവദിക്കില്ല. മെഡിക്കല്‍ ആവശ്യങ്ങള്‍ക്ക് അല്ലാതെ ആരെയും പുറത്തേക്ക് വിടുന്നതുമല്ല. മെഡിക്കൽ സ്​റ്റോറുകൾ ഈ സോണിൽ തുറന്നുപ്രവർത്തിക്കാം. അതുപോലെ പലചരക്ക്, പഴം-പച്ചക്കറി കടകൾ നിശ്ചിതസമയക്രമവും കർശന സുരക്ഷാമാനദണ്ഡങ്ങളും പാലിച്ച് പ്രവർത്തിക്കാവുന്നതാണ്. ഇവിടങ്ങളിൽ ഒരുവിധ ഹോം-ഡെലിവറിയും അനുവദിക്കുന്നതല്ല. അത്യാവശ്യ മെഡിക്കൽ സേവനങ്ങൾക്കായി മാത്രമേ പുറത്തുപോകുന്നതിനും അകത്തേക്ക് വരുന്നതിനും അനുവദിക്കൂ. കോവിഡ് -19 സുരക്ഷാ നിരീക്ഷണത്തി​ൻെറ ഭാഗമായിസിറ്റി പൊലീസ് നടത്തിയ പരിശോധനയിൽ വിലക്ക് ലംഘനം നടത്തിയ 17 പേർക്കെതിരെ എപ്പിഡെമിക് ഡിസീസസ് ഓർഡിനൻസ് പ്രകാരം കേസെടുത്തു. മാസ്ക് ധരിക്കാത്ത 92 പേരിൽ നിന്നും സാമൂഹികഅകലം പാലിക്കാത്ത എട്ടുപേരിൽ നിന്നുമായി 18,400 രൂപ പിഴ ഈടാക്കുകയും ചെയ്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.