മടങ്ങിയെത്തുന്ന അന്തർ സംസ്​ഥാന തൊഴിലാളികൾക്കുള്ള മാർഗ നിർദേശം പുറത്തിറക്കി

തിരുവനന്തപുരം: കോവിഡ്-19​ൻെറ പശ്ചാത്തലത്തിൽ മടങ്ങിയെത്തുന്ന അന്തർ സംസ്​ഥാന തൊഴിലാളികൾക്കുള്ള മാർഗ നിർദേശം പൊതുഭരണ വകുപ്പ് പുറത്തിറക്കി. അന്തർ സംസ്​ഥാന തൊഴിലാളികൾ കോവിഡ്-19 ജാഗ്രതാ പോർട്ടലിൽ (covid19jagratha-publicservices-adithiregistration-enter details-submit) രജിസ്​റ്റർ ചെയ്യണം. കോവിഡ് -19 ജാഗ്രത പോർട്ടലിൽ നൽകുന്ന വിവരം തൊഴിൽ വകുപ്പി​ൻെറ അതിഥി പോർട്ടലിലും ലഭ്യമാകുന്നതിനാവശ്യമായ നടപടി തൊഴിൽ വകുപ്പ് സ്വീകരിക്കും. തൊഴിലാളി എത്തുന്ന സ്ഥലത്തെ തദ്ദേശ സ്ഥാപനം ക്വാറൻറീൻ സൗകര്യങ്ങൾ പരിശോധിച്ച് പോർട്ടലിൽ വിവരം രേഖപ്പെടുത്തും. ഇതി​ൻെറ അടിസ്ഥാനത്തിലാകും അനുമതി നൽകുക. തിരിച്ചെത്തുന്ന തൊഴിലാളികൾ 14 ദിവസം ക്വാറ​ൻറീനിൽ പോകണം. തൊഴിലാളികൾക്ക് ആർക്കെങ്കിലും കോവിഡ് ലക്ഷണങ്ങളുണ്ടെങ്കിൽ ടെസ്​റ്റ്​ നടത്തുകയും വിവരം ആരോഗ്യ വകുപ്പി​ൻെറ ദിശ-1056 നമ്പറിൽ അറിയിക്കുകയും വേണം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.