തിരുവനന്തപുരം: പ്ലസ് വണ്‍ പ്രവേശനത്തിന് മാനദണ്ഡങ്ങള്‍ മറികടന്ന് സവര്‍ണസംവരണം 12.5 ശതമാനം നല്‍കിയ ഇടതുസര്‍ക്കാറിൻെറ സവര്‍ണപ്രീണനം പ്രതിഷേധാര്‍ഹമാണെന്ന് എസ്.ഡി.പി.ഐ സംസ്ഥാന പ്രസിഡൻറ് പി. അബ്ദുൽ മജീദ് ഫൈസി. പിണറായി സർക്കാർ നടപടി സാമൂഹികനീതി തകർക്കുന്നതും പിന്നാക്കവിഭാഗങ്ങളോടുള്ള വെല്ലുവിളിയുമാണ്. ആകെയുള്ള 136424 സീറ്റുകളില്‍ 16711 സീറ്റുകള്‍ സവര്‍ണവിഭാഗങ്ങള്‍ക്ക് സംവരണം ചെയ്തിരിക്കുന്നത് ഏതു മാനദണ്ഡപ്രകാരമാണെന്ന് വ്യക്തമാക്കണം. സംവരണവിഭാഗങ്ങളായ പിന്നാക്ക മത ന്യൂനപക്ഷങ്ങൾക്ക് അർഹമായ സീറ്റുകൾ പോലും നിഷേധിച്ചാണ് സീറ്റുകള്‍ മാറ്റിവെച്ചിരിക്കുന്നത്. അലോട്ട്‌മൻെറ് പട്ടിക റദ്ദാക്കണമെന്നും സംവരണമാനദണ്ഡങ്ങള്‍ പാലിച്ച് പുതിയ പട്ടിക തയാറാക്കണമെന്നും മജീദ് ഫൈസി ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.