പ്രൈവറ്റ് രജിസ്‌ട്രേഷന്‍ യൂനിവേഴ്‌സിറ്റികളില്‍ നിലനിര്‍ത്തണം -സേവ് എജുക്കേഷന്‍ കമ്മിറ്റി

തിരുവനന്തപുരം: പ്രൈവറ്റ് രജിസ്‌ട്രേഷന്‍ അവസാനിച്ചാല്‍ സാധാരണ വിദ്യാര്‍ഥികള്‍ക്ക് ഉന്നത വിദ്യാഭ്യാസം അപ്രാപ്യമാകുമെന്നതിനാല്‍ പ്രൈവറ്റ് രജിസ്‌ട്രേഷന്‍ സമ്പ്രദായം യൂനിവേഴ്‌സിറ്റികളില്‍ നിലനിര്‍ത്തണമെന്ന് സേവ് എജുക്കേഷന്‍ കമ്മിറ്റി ആവശ്യപ്പെട്ടു. പ്രൈവറ്റ് രജിസ്‌ട്രേഷന്‍ വിദ്യാഭ്യാസ സമ്പ്രദായം യൂനിവേഴ്‌സിറ്റികളില്‍ തന്നെ നിലനിര്‍ത്തണമെന്നാവശ്യപ്പെട്ട് പാരലല്‍ കോളജ് അധ്യാപകര്‍ നടത്തുന്ന സമരത്തിന് കമ്മിറ്റി പിന്തുണ പ്രഖ്യാപിച്ചു. ഔപചാരിക വിദ്യാഭ്യാസത്തി​ൻെറ ഭാഗമായി നിലനില്‍ക്കുന്ന സംവിധാനമാണ് പ്രൈവറ്റ് രജിസ്‌ട്രേഷന്‍ സമ്പ്രദായം. സര്‍ക്കാർ കോളജുകളില്‍ പ്രവേശനം ലഭിക്കാത്ത വിദ്യാര്‍ഥികള്‍ക്ക്, തുച്ഛമായ ഫീസില്‍ റെഗുലര്‍ വിദ്യാഭ്യാസത്തി​ൻെറ ഭാഗമായി പഠിക്കാന്‍ സാധിച്ചിരുന്ന സംവിധാനമാണ് അത്. ഓപണ്‍ യൂനിവേഴ്‌സിറ്റി റെഗുലര്‍ വിദ്യാഭ്യാസത്തി​ൻെറ ഭാഗമല്ല. ഓപണ്‍ യൂനിവേഴ്സിറ്റിയില്‍ ഓണ്‍ലൈന്‍ ഡിപ്ലോമ കച്ചവട കോഴ്‌സുകളാണ് നിലവിലുള്ളത്. കേന്ദ്ര സര്‍ക്കാര്‍ പാസാക്കിയ ദേശീയ വിദ്യാഭ്യാസ നയം 2020 മുന്നോട്ടുവെക്കുന്ന സംവിധാനമാണ് ഓപണ്‍ യൂനിവേഴ്സിറ്റിയും ഓപണ്‍/ഓണ്‍ലൈന്‍ പഠനവുമെന്നും സംസ്​ഥാന സെക്രട്ടറി എം. ഷാജർഖാൻ പ്രസ്​താവനയിൽ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.