പി.എസ്.സി: ഓൺലൈൻ പ്രക്ഷോഭത്തിന്​ തുടക്കമായി

തിരുവനന്തപുരം: പി.എസ്.സി തുടർന്നുവരുന്ന മാതൃഭാഷ വിവേചനം അവസാനിപ്പിക്കണമെന്നാവശ്യ​െപ്പട്ട്​ ഐക്യമലയാള പ്രസ്ഥാനത്തിൻെറ നേതൃത്വത്തിൽ സംയുക്ത സമരസമിതി സംഘടിപ്പിക്കുന്ന ഓൺലൈൻ പ്രക്ഷോഭത്തിന്​ തുടക്കമായി. എൽ.പി സ്കൂളധ്യാപകരെ നിയമിക്കാനുള്ള പി.എസ്‌.സി പരീക്ഷയിൽ മലയാളം ഒരു വിഷയമായി ഉൾക്കൊള്ളിക്കാത്ത നടപടി മാതൃഭാഷയുടെ തായ് വേരറുക്കുന്നതാണ്. മുഖ്യമന്ത്രി ഇക്കാര്യത്തിൽ ഇടപെടണമെന്നാവശ്യപ്പെട്ടുള്ള ഭീമ ഹരജി അടൂർ ഗോപാലകൃഷ്ണൻ ആദ്യ ഒപ്പിട്ട്​ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ കൺവീനർ ആർ. നന്ദകുമാർ, ഐക്യമലയാള പ്രസ്ഥാനം അധ്യക്ഷൻ സുബൈർ അരിക്കുളം, ആർ.പി. ശിവകുമാർ എന്നിവർ സംബന്ധിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.