പാര്‍ട്ടി കെട്ടിടത്തില്‍ യുവതിയുടെ ആത്മഹത്യ: കോണ്‍ഗ്രസ് ധർണ നടത്തി

പാറശ്ശാല: ചെങ്കല്‍ പഞ്ചായത്തിലെ അഴകിക്കോണത്ത് സി.പി.എം പാര്‍ട്ടി ഓഫിസിനായി വാങ്ങിയ കെട്ടിടത്തില്‍ ആശ വര്‍ക്കറായിരുന്ന ആശ ആത്മഹത്യ ചെയ്യാനിടയായ സംഭവത്തില്‍ ആത്മഹത്യകുറിപ്പിലുള്ള സി.പി.എം നേതാക്കളെ അറസ്​റ്റ്​ ചെയ്യണമെന്നാവശ്യപ്പെട്ട്​ ഉദിയന്‍കുളങ്ങര ജങ്​ഷനില്‍ ചെങ്കല്‍ കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ധർണ നടത്തി. ആര്‍. സെല്‍വരാജ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡൻറ്​ ശ്രീധരന്‍ നായര്‍, പാറശ്ശാല എ.ടി. ജോർജ്​, കെ.പി.സി.സി സെക്രട്ടറി ആര്‍. വല്‍സലന്‍, വട്ടവിള വിജയന്‍, ചെങ്കല്‍ പഞ്ചായത്ത് മുന്‍ വൈസ് പ്രസിഡൻറ്​ അജിത്കുമാര്‍, പ്രാണകുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. congrass dharna ഉദിയന്‍കുളങ്ങരയിലെ കോണ്‍ഗ്രസ് ധര്‍ണ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.