അഞ്ചുവർഷത്തിനിടെയുണ്ടായ മയക്കുമരുന്ന്​ കേസുകളുടെ വിശദാംശങ്ങൾ ശേഖരിക്കുന്നു

തിരുവനന്തപുരം: സംസ്​ഥാനത്ത്​ കഴിഞ്ഞ അഞ്ചുവർഷത്തിനിടെ പിടികൂടിയ മയക്കുമരുന്ന്​ കേസുകളുടെ വിശദാംശങ്ങൾ ശേഖരിക്കാനും പ്രതികളുടെ പ്രവർത്തനങ്ങൾ പരിശോധിക്കാനും പൊലീസ്​ നടപടി തുടങ്ങി. വിവിധ മേഖലകളിലെ പ്രമുഖർക്ക്​ മയക്കുമരുന്ന്​ കടത്ത്​ സംഘങ്ങളുമായുള്ള ബന്ധവും പൊലീസ് നാര്‍ക്കോട്ടിക്‌ സെല്‍ അന്വേഷിക്കാനാരംഭിച്ചു. 2015 മുതല്‍ രജിസ്​റ്റർ ചെയ്ത കേസുകളുടെ വിവരങ്ങളാണ്​ തേടുന്നത്​. സ്വന്തം ഉപയോഗത്തിന്​ ചെറിയ അളവില്‍ ലഹരി കൈവശം​െവച്ച കേസുകള്‍ ഒഴികെയുള്ളവയുടെ നിലവിലെ അവസ്ഥയും പ്രതികളുടെ പ്രവര്‍ത്തനങ്ങളും വിലയിരുത്താനാണ്​ തീരുമാനം. മലയാള സിനിമ-സീരിയൽ വ്യവസായരംഗത്തെ മയക്കുമരുന്ന്, സ്വർണക്കടത്ത്​ മാഫിയകളുമായുള്ള ബന്ധത്തെക്കുറിച്ചും അന്വേഷിക്കുന്നുണ്ട്​. കന്നട സിനിമ താരങ്ങൾ ഉൾപ്പെട്ട ബംഗളൂരു മയക്കുമരുന്ന്​ കേസിൽ മലയാളികൾ അറസ്​റ്റിലായതിനെ തുടർന്നാണ്​ അന്വേഷണം. ലഹരി വിതരണ സംഘങ്ങളുടെ പ്രവർത്തനം സംബന്ധിച്ച്​ എല്ലാ ജില്ലകളിലും പരിശോധന നടത്താൻ നാർക്കോട്ടിക് സെല്ലിന്​ ഡി.ജി.പി ലോക്​നാഥ്​ ബെഹ്​റ നിർദേശം നൽകി. പൊലീസ്​ ആസ്​ഥാനത്തെ ഐ.ജി പി. വിജയനാണ് നാർക്കോട്ടിക്സ് വിഭാഗത്തി​ൻെറ ചുമതല. വിവരങ്ങൾ ശേഖരിക്കാൻ 17 പൊലീസ് ജില്ലകളിലെ നാർക്കോട്ടിക്സ് വിഭാഗം ഡിവൈ.എസ്​.പിമാർക്ക് ​െഎ.ജി നിർദേശം നൽകി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.