ശങ്കറിന്​ മറുപടിയുമായി മുഖ്യമന്ത്രി; 'പൈസ കിട്ടാനുണ്ടെങ്കിൽ ബന്ധപ്പെട്ടവരെ അറിയിക്കണം, പൊതുചർച്ചക്കല്ല ശ്രമിക്കേണ്ടത്​'

തിരുവനന്തപുരം: സര്‍ക്കാറിൽനിന്ന്​ 12 കോടിയിലധികം രൂപയുടെ കുടിശ്ശിക കിട്ടാനുണ്ടെന്ന പരാതി പരസ്യമായി ഉന്നയിച്ച ഹാബിറ്റാറ്റ് ഗ്രൂപ് മേധാവി ജി. ശങ്കറിന് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ. പൈസ കൊടുക്കാനും വാങ്ങാനും വൈകുന്നുണ്ടാകും. അതൊക്കെ ബന്ധപ്പെട്ടവരെ അറിയിക്കുകയാണ് വേണ്ടത്. അല്ലാതെ, പൊതുവിൽ ചർച്ച ചെയ്യാനല്ല ശ്രമിക്കേണ്ടെതെന്ന മറുപടിയാണ്​ മുഖ്യമന്ത്രി നൽകിയത്​. വർക്കല, പൊന്മുടി പൊലീസ് സ്​റ്റേഷനുകളുടെയും കൊട്ടാരക്കരയിൽ സ്ഥാപിച്ച കൊല്ലം റൂറൽ പൊലീസ് കൺട്രോൾ റൂമി​ൻെറയും ഉദ്ഘാടനം നിർവഹിക്കവെയായിരുന്നു മുഖ്യമന്ത്രിയുടെ പരാമർശം. ഹാബിറ്റാറ്റ് കൂടി ഈ സംരംഭത്തിൽ ഭാഗമായതുകൊണ്ടാണ് ഇവിടെ ​െവച്ച് ഇക്കാര്യം പറയുന്നത്. ശങ്കറിനോട് പറയാനുള്ള സ്വാതന്ത്ര്യം ഉള്ളതുകൊണ്ടാണ് പരസ്യമായി പറയുന്നതെന്നും മുഖ്യമന്ത്രി വിശദീകരിച്ചു. സർക്കാറിനായി നിരവധി കെട്ടിടങ്ങൾ പണിതതി​ൻെറ പണം ചുവപ്പുനാടയിൽ കുടുങ്ങിയെന്നാണ് ഫേസ്​ബുക്ക്​ വിഡിയോയിൽ ജി. ശങ്കർ പറഞ്ഞത്. സംസ്ഥാന സര്‍ക്കാറി​ൻെറ വിവിധ വകുപ്പുകള്‍ക്കായി കെട്ടിടങ്ങള്‍ നിർമിച്ചുനല്‍കി വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും പണം പൂര്‍ണമായി നല്‍കിയിട്ടില്ല. ഓരോ ഫയലിലും ഓരോ ജീവിതമുണ്ടെന്ന് ഓര്‍മപ്പെടുത്തിയ മുഖ്യമന്ത്രി ഭരിക്കുമ്പോഴാണ് ഈ ദുരവസ്ഥയെന്നും​ ശങ്കർ കൂട്ടിച്ചേർത്തിരുന്നു. അതിനാണ്​ മുഖ്യമന്ത്രി മറുപടി നൽകിയത്​.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.