ജമാഅത്തെ ഇസ്​ലാമി ഓണം സൗഹൃദ സംഗമം

തിരുവനന്തപുരം: ജമാഅത്തെ ഇസ്​ലാമി ഓണ സൗഹൃദ സംഗമങ്ങൾ മാതൃകപരമാണെന്ന് എൻ.കെ. പ്രേമചന്ദ്രൻ എം.പി. ജമാഅത്തെ ഇസ്​ലാമി ജില്ല സമിതി സംഘടിപ്പിച്ച ഓൺലൈൻ ഓണം സൗഹൃദ സംഗമത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഓണം വിശ്വാസപരമായ ഐതിഹ്യത്തി​ൻെറ ആഘോഷമാണ്. അതിൽ ഉൾച്ചേർന്ന് കിടക്കുന്ന തുല്യതയുടെയും സമാനതകളില്ലാത്ത നീതിബോധത്തി​ൻെറയും ഭാഗമാകാനും ആഘോഷത്തോടൊപ്പം ചേരാനും തയാറാകുന്നത് മതനിരപേക്ഷതയുടെ ഉജ്ജ്വലമാതൃകയാണെന്നും അദ്ദേഹം പറഞ്ഞു. ജമാഅത്തെ ഇസ്​ലാമി സംസ്ഥാന സെക്രട്ടറി ശൈഖ്​ മുഹമ്മദ് കാരകുന്ന് സൗഹൃദ സന്ദേശം നൽകി. പ്രമുഖ മാധ്യമ നിരൂപകൻ ഭാസുരേന്ദ്ര ബാബു, മാർ ഗ്രിഗോറിയോസ് മെത്രാപ്പോലീത്ത, പാളയം ഇമാം മൗലവി വി.പി. സുഹൈബ്, മുസ്​ലിം ലീഗ് ജില്ല പ്രസിഡൻറ്​ പ്രഫ. തോന്നയ്​ക്കൽ ജമാൽ, ജെ. ദേവിക, ഡോ. സുലൈമാൻ, ഹിഷാമുദീൻ, എ.എസ്. നൂറുദ്ദീൻ, അഷ്ഫാഖ് എന്നിവർ സംസാരിച്ചു. ജില്ല പ്രസിഡൻറ്​ എസ്. അമീൻ അധ്യക്ഷത വഹിച്ചു. ആരിഫ് സ്വാഗതവും ജില്ല സെക്രട്ടറി നസീർ ഖാൻ നന്ദിയും പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.