അഞ്ചുതെങ്ങില്‍ തിരയിൽപെട്ട് മത്സ്യബന്ധന ബോട്ട് മറിഞ്ഞു, മൂന്നുപേര്‍ മരിച്ചു

ആറ്റിങ്ങല്‍: അഞ്ചുതെങ്ങില്‍ തിരയിൽപെട്ട് മത്സ്യബന്ധന ബോട്ട് മറിഞ്ഞ്​ മൂന്നുപേര്‍ മരിച്ചു; മൂന്നുപേര്‍ക്ക് പരിക്ക്. അഞ്ചുതെങ്ങ് കടയില്‍പുര വീട്ടില്‍ അലക്‌സ് (45), അഞ്ചുതെങ്ങ് പുത്തന്‍മണ്ണവിള വീട്ടില്‍ തങ്കച്ചന്‍ (52), മാടന്‍വിള വീട്ടില്‍ അഗസ്​റ്റിന്‍ സെല്‍വരാജ് (34) എന്നിവരാണ് മരിച്ചത്. ബിനു, രാജു, സ്​റ്റീഫന്‍ എന്നിവര്‍ക്ക് പരിക്കേറ്റു. ബുധനാഴ്ച പകല്‍ രണ്ടിന് അഞ്ചുതെങ്ങ് ജങ്​ഷന് സമീപത്ത് കടലിലാണ് സംഭവം. പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ സഞ്ചരിച്ചിരുന്ന എൻജിന്‍ ഘടിപ്പിച്ച ബോട്ടാണ് അപകടത്തിൽപെട്ടത്. രാവിലെ അഞ്ചുതെങ്ങ് മുസ്​ലിം പള്ളിക്ക് സമീപത്തുനിന്നാണ് ആറുപേര്‍ ഉള്‍പ്പെടുന്ന സംഘം കടലില്‍ മത്സ്യബന്ധനത്തിന് പോയത്. കടല്‍ പ്രക്ഷുബ്​ധമായി തുടര്‍ന്നതിനാല്‍ ഏറെ വൈകാതെ ഇവര്‍ മടങ്ങി. തിരിച്ചുവരവെ ശക്തമായ തിരയിൽപെട്ട് ബോട്ട് മറിയുകയായിരുന്നു. മൂന്നുപേര്‍ നീന്തി രക്ഷപ്പെട്ടു. ബിനു, രാജു, സ്​റ്റീഫന്‍ എന്നിവരാണ് നീന്തി കരക്കെത്തിയത്. ഇവര്‍ അറിയിച്ചതനുസരിച്ച് മറ്റ് മത്സ്യത്തൊഴിലാളികള്‍ ബോട്ടുകളുമായി സ്ഥലത്തെത്തി തിരച്ചില്‍ നടത്തി. കാണാതായ മൂന്നുപേരെയും കണ്ടെത്തി ചിറയിന്‍കീഴ് താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹങ്ങള്‍ ചിറയിന്‍കീഴ് താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. കോവിഡ് ടെസ്​റ്റ്​ ഫലം വരുന്ന മുറക്ക്​ തുടര്‍നടപടികള്‍ സ്വീകരിക്കും. മരിച്ച അലക്‌സി​ൻെറ ഭാര്യ ജെനറ്റ്. മക്കള്‍: അരുണ്‍, അജന്‍, അജിത. അഗസ്​റ്റിന്‍ സെല്‍വരാജി​ൻെറ മാതാവ് മാര്‍ട്ടീന, സഹോദരങ്ങള്‍: പ്രദീപ്, പ്രമോദ്. തങ്കച്ച​ൻെറ ഭാര്യ ഷെര്‍ളി. മക്കള്‍: മനു, രാജു, മഞ്ചു. ഫോട്ടോ: alex.jpg agastin.jpg thankachan.jpg K . N I Z A M 9539008690

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.