*അന്വേഷണം സംസ്ഥാനത്തിന് പുറത്തേക്കും *പിടിയിലായവരെ കസ്റ്റഡിയിൽ ആവശ്യപ്പെട്ട് അേപക്ഷ നൽകും തിരുവനന്തപുരം: ആറ്റിങ്ങലിൽ കണ്ടെയ്നറിൽ കടത്തിയ 500 കിലോ കഞ്ചാവ് പിടികൂടിയ സംഭവത്തിൽ എക്‌സൈസ് അന്വേഷണസംഘം വിപുലീകരിക്കും. അന്വേഷണം എല്ലാ ജില്ലയിലേക്കും സംസ്ഥാനത്തിന് പുറത്തേക്കും വ്യാപിപ്പിക്കുന്നതിൻെറ ഭാഗമായാണിത്. കഞ്ചാവ് കടത്തുമായി ബന്ധപ്പെട്ട് ചിലരുടെ പേരുവിവരം ലഭിച്ചതിനെതുടർന്ന് അവരുടെ വീടുകളിലുൾപ്പെടെ പരിശോധന നടത്തി. അവർ ഒളിവിലാണെന്നാണ് വ്യക്തമായത്. കഞ്ചാവ് കടത്തിന് ചുക്കാൻ പിടിച്ച തൃശൂർ സ്വദേശി സെബുവിനുവേണ്ടി അേന്വഷണം ഉൗർജിതമാക്കി. മുമ്പും മയക്കുമരുന്ന് കടത്തിൽ ഇയാൾ ബന്ധപ്പെട്ടിരുന്നതായി എക്സൈസിന് വിവരം ലഭിച്ചു. പ്രതികള്‍ കണ്ണൂര്‍, കോഴിക്കോട്, തൃശൂര്‍ ജില്ലകളില്‍ നിന്നുള്ളവരായതിനാല്‍ അവിടെയുള്ള ഉദ്യോഗസ്ഥരെയും അന്വേഷണസംഘത്തിൻെറ ഭാഗമാക്കാന്‍ എക്‌സൈസ് കമീഷണർ എസ്. ആനന്ദകൃഷ്ണൻ നിർദേശിച്ചു. അസി. എക്‌സൈസ് കമീഷണര്‍ ബി. ഹരികൃഷ്ണപിള്ളയുടെ നേതൃത്വത്തിലാകും പ്രത്യേക അന്വേഷണസംഘം രൂപവത്കരിക്കുക. അതിൽ എല്ലാ ജില്ലയിൽനിന്നുള്ളവരെ ഉൾെപ്പടുത്തി വിപുലീകരിച്ചുകൊണ്ടുള്ള ഉത്തരവ് ഉടൻ പുറത്തിറങ്ങും. സെബു, കണ്ണൂർ സ്വദേശി ജിതിന്‍രാജ്, തലശ്ശേരി സ്വദേശി ആദേഷ്, ചിറയിന്‍കീഴ് സ്വദേശി ജയന്‍ എന്നിവരാണ് കഞ്ചാവ് കടത്തിന് പിന്നിലെന്ന് എക്സൈസിന് വിവരം ലഭിച്ചു. ഇവരും കഞ്ചാവ് കൈമാറിയ രാജുഭായിയും ഒളിവിലാണ്. സംസ്ഥാനത്തിന് പുറത്തേക്ക് അന്വേഷണം വ്യാപിപ്പിക്കുന്നതിൻെറ ഭാഗമായി ഒരു സംഘം മംഗളൂരുവിലേക്ക് പോകും. വയനാട്ടിൽ അടുത്തിടെ പിടികൂടിയ രണ്ട് കഞ്ചാവ് കേസുകളില്‍ ജിതിന്‍രാജിന് പങ്കുള്ളതായി കണ്ടെത്തി. അതിനിടെ എക്‌സൈസ് പിടിച്ചെടുത്ത കഞ്ചാവ് ചൊവ്വാഴ്ച ആറ്റിങ്ങല്‍ കോടതിയില്‍ ഹാജരാക്കി. പ്രതികളില്‍നിന്ന് പിടികൂടിയ മൊബൈൽ ഫോണുകൾ ഫോറന്‍സിക് പരിശോധനക്കയച്ചു. ഡ്രൈവര്‍ കുല്‍വന്ത്‌സിങ്ങിനെയും സഹായി ഝാര്‍ഖണ്ഡ് സ്വദേശി കൃഷ്ണയെയും കസ്റ്റഡിയില്‍ വാങ്ങി തെളിവെടുക്കാനാണ് എക്‌സൈസ് തീരുമാനം. അതിനായി ദിവസങ്ങൾക്കുള്ളിൽ എക്‌സൈസ് കോടതിയിൽ അപേക്ഷ നല്‍കും. സ്വന്തം ലേഖകൻ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.