തിരുവനന്തപുരം: നേതാക്കളുടെ അന്യായ അറസ്റ്റിൽ പ്രതിഷേധിച്ച് എസ്.ഡി.പി.ഐ ഹൈവേ ഉപരോധം നടത്തി. പാലക്കാട് ജില്ല പ്രസിഡൻറ് എസ്.പി. അമീറലി, പോപുലര്‍ ഫ്രണ്ട് സംസ്ഥാന സമിതിയംഗം സി.എ. റഊഫ് എന്നിവരെ പാലക്കാട് സൗത്ത് പൊലീസ് അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ചാണ് സംസ്ഥാനത്ത് ഹൈവേ ഉപരോധം നടത്തിയത്. തിരുവനന്തപുരത്ത് സെക്രേട്ടറിയറ്റിന് മുന്നിലെ ഉപരോധം ജില്ല പ്രസിഡൻറ് സിയാദ് കണ്ടല ഉദ്ഘാടനം ചെയ്തു. രാവിലെ 11ന് അട്ടക്കുളങ്ങരയില്‍നിന്ന് പ്രതിഷേധ മാര്‍ച്ചായി എത്തിയ പ്രവര്‍ത്തകരാണ് സെക്രേട്ടറിയറ്റിന് മുമ്പില്‍ റോഡ് ഉപരോധിച്ചത്. കണ്ണൂരില്‍ പ്രതിഷേധക്കാർക്കെതിരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. കാള്‍ട്ടെക്‌സ് ജങ്ഷനില്‍ നടന്ന ഉപരോധം സംസ്ഥാന സെക്രട്ടറി കെ.കെ. അബ്ദുല്‍ ജബ്ബാര്‍ ഉദ്ഘാടനം ചെയ്തു. കോട്ടയം ഗാന്ധി സ്‌ക്വയറിന് സമീപം സംസ്ഥാന ട്രഷറര്‍ അജ്മല്‍ ഇസ്മായീലും തൃശൂര്‍ ചാവക്കാട്ട് സംസ്ഥാന സെക്രട്ടറി പി.ആര്‍. സിയാദും പാലക്കാട് ചന്ദ്രനഗര്‍ പിരിവുശാലയില്‍ സംസ്ഥാന സെക്രേട്ടറിയറ്റംഗം ഇ.എസ്. കാജാ ഹുസൈനും കൊല്ലം ചിന്നക്കടയില്‍ ജില്ല പ്രസിഡൻറ് ജോണ്‍സണ്‍ കണ്ടച്ചിറയും ആലപ്പുഴ ജനറല്‍ ആശുപത്രി ജങ്ഷനില്‍ ജില്ല പ്രസിഡൻറ് എം.എം. താഹിറും പത്തനംതിട്ട അടൂരിൽ ജില്ല പ്രസിഡൻറ് അന്‍സാരി ഏനാത്തും എറണാകുളം ആലുവയില്‍ ജില്ല പ്രസിഡൻറ് ഷെമീര്‍ മാഞ്ഞാലിയും ഇടുക്കി ഇരുമ്പുപാലത്ത് ജില്ല ജനറല്‍ സെക്രട്ടറി അജയന്‍ കീരിത്തോടും കോഴിക്കോട് വടകരയില്‍ ജില്ല പ്രസിഡൻറ് മുസ്തഫ പാലേരിയും വയനാട് കല്‍പറ്റയില്‍ ജില്ല പ്രസിഡൻറ് ഹംസ വാര്യാടും മലപ്പുറം കുന്നുമ്മലില്‍ ജില്ല പ്രസിഡൻറ് സി.പി.എ. ലത്തീഫും കാസർകോട് പുതിയ ബസ്സ്റ്റാൻഡിന് സമീപം ജില്ല പ്രസിഡൻറ് എന്‍.യു. അബ്ദുല്‍ സലാമും സമരം ഉദ്ഘാടനം ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.