സുദേഷ്കുമാർ വിജിലൻസ് ഡയറക്ടർ, അനിൽകാന്ത് ക്രൈംബ്രാഞ്ച് മേധാവി

തിരുവനന്തപുരം: സ്‌റ്റേറ്റ് ക്രൈം റെക്കോഡ്സ് ബ്യൂറോ എ.ഡി.ജി.പി സുദേഷ്കുമാറിനെ വിജിലൻസ് ഡയറക്ടറായും വിജിലൻസ് മേധാവിയായിരുന്ന എസ്. അനിൽകാന്തിനെ ക്രൈംബ്രാഞ്ച് മേധാവിയായും നിയമിച്ചു. ക്രൈംബ്രാഞ്ച് മേധാവിയായിരുന്ന ടോമിൻ ജെ. തച്ചങ്കരിയെ ഡി.ജി.പിയായി സ്ഥാനക്കയറ്റം നൽകി കെ.എഫ്.സി സി.എം.ഡിയായി നിയമിച്ച ഒഴിവിലാണ് അനിൽകാന്തി​ൻെറ നിയമനം. പൊലീസ് ആസ്ഥാനത്തെ എ.ഡി.ജി.പി മനോജ് എബ്രഹാമിന് സ്​റ്റേറ്റ് ക്രൈം റെക്കോഡ്സ് ബ്യൂറോയുടെ അധിക ചുമതലയും നൽകിയിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.