എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ രമ്യ ഹരിദാസ് എം.പിയുടെ കാറില്‍ കരിങ്കൊടി കെട്ടി

വെഞ്ഞാറമൂട്: ആലത്തൂര്‍ എം.പി രമ്യ ഹരിദാസി​ൻെറ കാറില്‍ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ കരിങ്കൊടി കെട്ടി. സംഭവവുമായി ബന്ധപ്പെട്ട് എസ്.എഫ്.ഐ പ്രാദേശിക നേതാവിനെ അറസ്​റ്റ്​ ചെയ്ത് ജാമ്യത്തില്‍ വിട്ടു. എസ്.എഫ്.ഐ വെഞ്ഞാറമൂട് മേഖല സെക്രട്ടറി അഖിലാണ് അറസ്​റ്റിലായത്. ശനിയാഴ്ച രാവിലെ 9.30ന് വെഞ്ഞാറമൂട്ടില്‍ ​െവച്ചായിരുന്നു സംഭവം. തിരുവനന്തപരുത്തുനിന്ന്​ കോട്ടയത്തേക്ക് പോവുകയായിരുന്നു രമ്യ ഹരിദാസ്. എം.പിയുടെ സ്​റ്റിക്കര്‍ പതിച്ച കാര്‍ കണ്ട് അഖിലും മറ്റൊരാളും തടസ്സംനിന്ന് കാര്‍ നിര്‍ത്തിക്കുകയും കരിങ്കൊടി കെട്ടുകയുമായിരുന്നു. സ്ഥലത്തുണ്ടായിരുന്ന പൊലീസ്​ അഖിലിനെയും കൂടെയുണ്ടായിരുന്നയാളെയും മാറ്റുകയും വാഹനത്തിന്​ കടന്നുപോകാനുള്ള സൗകര്യമൊരുക്കുകയും ചെയ്തു. എം.പി വെഞ്ഞാറമൂട് പൊലീസ് സ്‌റ്റേഷനിലെത്തി പരാതി നൽകി. ഇതി​ൻെറ അടിസ്ഥാനത്തില്‍ പൊലീസ് സ്ഥലത്തെത്തി അഖിലിനെ കസ്​റ്റഡിയിലെടുക്കുകയും പിന്നീട് ജാമ്യത്തില്‍ വിടുകയുമായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.