തിരുവനന്തപുരം: ജൂലൈയിൽ റേഷൻ വാങ്ങാത്തവർക്ക് സർക്കാറിൻെറ സൗജന്യ ഓണക്കിറ്റ് നിഷേധിക്കാൻ പാടില്ലെന്ന് സിവിൽ സപ്ലൈസ് ഡയറക്ടർ അറിയിച്ചു. ജൂലൈയിലെ റേഷൻ വാങ്ങിയിട്ടില്ലെങ്കിലും അതിന് മുമ്പുള്ള മാസങ്ങളിൽ പതിവായി റേഷൻ വാങ്ങുന്ന കടയിൽനിന്നും കിറ്റ് ലഭിക്കും. റേഷൻ കടയിൽ കിറ്റില്ലാത്ത സാഹചര്യത്തിൽ ആവശ്യമുള്ള കിറ്റുകളുടെ എണ്ണം റേഷനിങ് ഇൻസ്പെക്ടർമാർ മുഖേന താലൂക്ക് സപ്ലൈ ഓഫിസർമാർ ശേഖരിക്കണം. കടകളിലേക്ക് വേണ്ടിവരുന്ന അധിക കിറ്റുകളുടെ എണ്ണം സെപ്റ്റംബർ ആറിന് ബന്ധപ്പെട്ട സപ്ലൈകോ ഡിപ്പോ മാനേജർമാർക്ക് കൈമാറുകയും ഉടനടി കിറ്റുകൾ റേഷൻ കടകളിലെത്തിക്കുകയും വേണം. എല്ലാ വിഭാഗത്തിനുമുള്ള കിറ്റ് വിതരണം സെപ്റ്റംബർ 10ഓടെ പൂർത്തീകരിക്കണമെന്നും ഡയറക്ടർ ജില്ല സപ്ലൈ ഓഫിസർമാർക്കും താലൂക്ക് സപ്ലൈ ഓഫിസർമാർക്കും നിർദേശം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.