kol50 ABDULLA MOULAVI 86 klm കൊല്ലം: പ്രമുഖ ചിന്തകനും പ്രഭാഷകനുമായ കൊല്ലം അബ്ദുല്ല മൗലവി (86) അന്തരിച്ചു. വാർധക്യസഹജമായ അസുഖത്തെതുടർന്ന് ദീർഘനാളായി കിടപ്പിലായിരുന്നു. കേരള അറബിക് മുൻഷീസ് അസോസിയേഷൻ സെക്രട്ടറി, മുസ്ലിം അസോസിയേഷൻ അറബിക് കോളജ് പ്രിൻസിപ്പൽ, മെക്ക സ്ഥാപക ജില്ല സമിതിയംഗം, ജമാഅത്തെ ഇസ്ലാമി ജില്ല പ്രസിഡൻറ്്, ഖുർആൻ പഠനവേദി ചെയർമാർ എന്നീ നിലകളിൽ പ്രവർത്തിച്ചു. ഉമയനല്ലൂർ കേന്ദ്രമായി പ്രവർത്തിക്കുന്ന കൊല്ലം എജുക്കേഷനൽ കോംപ്ലക്സ് ഓർഫനേജിൻെറ സ്ഥാപകനാണ്. കൊല്ലം മുസ്ലിം അസോസിയേഷൻ രൂപവത്കരണത്തിൽ മുഖ്യ പങ്കുവഹിച്ചു. ഭാര്യ: പരേതയായ റൈഹാനത്ത്. മക്കൾ: ഷറഫുദ്ദീൻ (യു.എ.ഇ), നസീം, ഫൈസൽ, നൗഫൽ (കെ.എസ്.ആർ.ടി.സി), മുനീറ, ലൈല. മരുമക്കൾ: സ്വാലിഹ, ഫാത്തിമ, സാജിദ, ലൈജു സലാം, കെ.എം. താഹ, എ. ഖാലിദ്. ഖബറടക്കം കോവിഡ് േപ്രാട്ടോകോൾ പാലിച്ച് ജോനകപ്പുറം കൊച്ചുപള്ളി ഖബർസ്ഥാനിൽ നടന്നു. എൻ.കെ. േപ്രമചന്ദ്രൻ എം.പി, ജില്ല പഞ്ചായത്തംഗം ഫതഹുദ്ദീൻ, കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ. ഷാനവാസ് ഖാൻ, മുസ്ലിം അസോസിയേഷൻ പ്രസിഡൻറ്് എ. അബ്ദുൽ സലാം, മെഡിസിറ്റി സെക്രട്ടറി അബ്ദുൽ സലാം, മെക്ക മുൻ സംസ്ഥാന പ്രസിഡൻറ് എം.എ. സമദ്, കേരള ജമാഅത്ത് ഫെഡറേഷൻ ലജ്നത്തുൽ മുഅല്ലിമീൻ സെക്രട്ടറി അഡ്വ. കെ.പി. മുഹമ്മദ്, കായിക്കര നിസാമുദ്ദീൻ, ടി.കെ.എം എൻജിനീയറിങ് കോളജ് പ്രിൻസിപ്പൽ ഡോ. ഷാഹുൽ ഹമീദ്, കൊല്ലം ൈഫ്രഡേ ക്ലബ് പ്രസിഡൻറ്് എ.കെ. സലീം, ട്രഷറർ കമാലുദ്ദീൻ, വെൽഫെയർ പാർട്ടി ജില്ല പ്രസിഡൻറ്് സലീം മൂലയിൽ, ജമാഅത്തെ ഇസ്ലാമി ജില്ല പ്രസിഡൻറ്് ഇ.കെ. സിറാജ്, സെക്രട്ടറി എൻ. സലാഹുദ്ദീൻ തുടങ്ങിയവർ അനുശോചനം അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.