വർക്കല: ഇടവ പഞ്ചായത്തിൽ രണ്ടിടത്തുകൂടി കോൺഗ്രസിൻെറ കൊടിമരങ്ങൾ നശിപ്പിച്ചു. മോൺസ്റ്റേഴ്സ് ജങ്ഷൻ, റെയിൽവേ സ്റ്റേഷൻ ജങ്ഷൻ എന്നിവിടങ്ങളിലാണ് കഴിഞ്ഞദിവസം കൊടിമരങ്ങൾ തകർത്തത്. വൈകീട്ട് നാട്ടുകാർ നോക്കിനിൽക്കെയാണ് സി.പി.എം, ഡി.വൈ.എഫ്.ഐ പ്രവർത്തകർ അക്രമം നടത്തിയതെന്ന് കോൺഗ്രസ് മണ്ഡലം പ്രസിഡൻറുമാരായ ഇടവാ റഹ്മാൻ, മോഹനൻ നായർ എന്നിവർ വാർത്തക്കുറിപ്പിൽ പറഞ്ഞു. ദിവസങ്ങൾക്ക് മുമ്പ് രാത്രിയിൽ ഇടവ തുഷാരമുക്കിലും കോൺഗ്രസിൻെറ കൊടിമരങ്ങൾ നശിപ്പിക്കുകയും പതാകകൾ കത്തിക്കുകയും ചെയ്തിരുന്നു. കഴിഞ്ഞ ചൊവ്വാഴ്ച മോൺസ്റ്റേഴ്സ് ജങ്ഷനിലെ ഒരുസംഘം ഡി.വൈ.എഫ്.ഐ പ്രവർത്തകരും ഭാരവാഹികളും യൂത്ത് കോൺഗ്രസിൽ ചേർന്നു. ഇതിനുശേഷമാണ് വ്യാപകമായി കോൺഗ്രസിൻെറ കൊടിമരങ്ങൾ നശിപ്പിക്കുന്നതെന്നും ഇതിൻെറ വിഡിയോ ദൃശ്യങ്ങൾ സഹിതം പോലീസിൽ പരാതി നൽകിയതായും കോൺഗ്രസ് ആരോപിച്ചു. കുറ്റക്കാർക്കെതിരേ നടപടി സ്വീകരിച്ചില്ലെങ്കിൽ പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.