നെടുമങ്ങാട്: തേമ്പാംമൂട് നടന്ന ഇരട്ടക്കൊലപാതകവുമായി ബന്ധപ്പെട്ട് കഴിഞ്ഞ 10 വർഷമായി പ്രദേശത്തു നടന്ന സംഘർഷങ്ങളിൽ ഡി.കെ. മുരളി എം.എൽ.എയുടെയും ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി എ.എ. റഹീമിൻെറയും പങ്ക് സി.ബി.ഐ അന്വേഷിക്കണമെന്ന് ഡി.സി.സി ജനറൽ സെക്രട്ടറി ആനാട് ജയൻ ആവശ്യപ്പെട്ടു. വെഞ്ഞാറമൂട് പുല്ലമ്പാറ, തേമ്പാംമൂട് പ്രദേശങ്ങളിൽ തങ്ങൾക്ക് ഇഷ്ടമില്ലാത്തവരെ നേരിടാൻ നടത്തിയ സംഘർഷങ്ങളെക്കുറിച്ച് നിഷ്പക്ഷവും നീതിപൂർവവുമായ അന്വേഷണം ആവശ്യമാണ്. സ്വന്തം പാർട്ടിക്കാരെ വെട്ടിെക്കാലപ്പെടുത്താൻ ശ്രമിച്ച മിഥിലാജിന് ഡി.വൈ.എഫ്.ഐയിൽ അംഗത്വം നൽകുകയും ഡി.വൈ.എഫ്.ഐ ഭാരവാഹിയാക്കുകയും ചെയ്ത റഹീമിൻെറ നടപടിയും ആ കേസ് എങ്ങനെ ഒത്തുതീർപ്പാക്കി എന്നതിനെക്കുറിച്ചും നിഷ്പക്ഷ അന്വേഷണം വേണം. ഡി.കെ. മുരളി എം.എൽ.എയുടെ മകൻെറ പേരിലുണ്ടായ സംഭവങ്ങളും മകൻ വെഞ്ഞാറമൂട് പൊലീസിൽ നൽകിയ പരാതിയും കേസ് ഒത്തുതീർപ്പാക്കിയ നടപടിയും അന്വേഷണപരിധിയിൽ ഉൾപ്പെടുത്തേണ്ടതാണ്. സംസ്ഥാനവ്യാപകമായി അക്രമപരമ്പര സൃഷ്ടിക്കുന്നതിന് മുൻകൂട്ടി തയാറാക്കിയ തിരക്കഥയിൽ ഡി.കെ. മുരളിയുടെയും റഹീമിൻെറയും പങ്ക് പുറത്തുവരണമെങ്കിൽ സി.ബി.ഐ അന്വേഷണം അനിവാര്യമാണ്. ലോക്കൽ കമ്മിറ്റി സെക്രട്ടറിയെേപ്പാലെ പ്രവർത്തിക്കുന്ന തിരുവനന്തപുരം റൂറൽ എസ്.പിയുടെ നേതൃത്വത്തിലുള്ള അന്വേഷണത്തിൽ യാഥാർഥ്യങ്ങൾ പുറത്തുവരില്ലെന്നും പ്രസ്താവനയിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.