സെപ്​റ്റംബർ അഞ്ചിന്​ വനിതകളുടെ ഭരണഘടനാ സംരക്ഷണ കൂട്ടായ്​മ

തിരുവനന്തപുരം: രാജ്യമെമ്പാടുമുള്ള അഞ്ഞൂറോളം വനിതാസംഘടനകൾ ഭരണഘടന സംരക്ഷിക്കാൻ ഒത്തുചേരുന്നു. 'If we Do Not Rise' എന്ന പേരിൽ ഓൺലൈൻ വഴിയാണ് ഭരണഘടനാ സംരക്ഷണ കൂട്ടായ്മയുടെ ഭാഗമായുള്ള വിവിധ പരിപാടികൾ. കേരളത്തിലെ ഏകോപനസമിതി രൂപവത്​കരണയോഗം ദേശീയ കൺവീനർ ഷബ്നം ഹശ്​മി ഉദ്ഘാടനം ചെയ്തു. ജനാധിപത്യ മഹിള അസോസിയേഷൻ സംസ്ഥാന സെക്രട്ടറി പി. സതീദേവി, കെ. അജിത, പ്രഫ. എ.ജി. ഒലീന, ഗീത നസീർ, ആര്യ രാജേന്ദ്രൻ, വിജി പെൺകൂട്ട്, കെ. രാധൻ തുടങ്ങിയവർ സംസാരിച്ചു. സംസ്ഥാന കോഒാഡിനേറ്റർമാരായി ഡോ.ടി. ഗീനാകുമാരി, ഡോ. സംഗീത ചേനംപുല്ലി, പി.വി. ഷെബി എന്നിവർ പ്രവർത്തിക്കും. സെപ്റ്റംബർ അഞ്ചിന് വൈകീട്ട് അഞ്ചരക്ക്​ If-we-Do -Not-Rise-Kerala എന്ന ഫേസ്ബുക്ക് പേജിലൂടെ ഭരണഘടന സംരക്ഷണ കൂട്ടായ്​മ സംഘടിപ്പിക്കുമെന്നും ഭാരവാഹികൾ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.