രാഷ്​ട്രീയ കൊലപാതകങ്ങൾക്ക്​ അറുതിവരുത്തണം -​െഎ.എൻ.എൽ

തിരുവനന്തപുരം: വെഞ്ഞാറമൂട്ടിൽ ഡി.വൈ.എഫ്​.​െഎ പ്രവർത്തകരെ വെട്ടിക്കൊലപ്പെടുത്തിയ സംഭവം നിഷ്​ഠുരവും അപലപനീയവുമാണെന്ന്​ ​െഎ.എൻ.എൽ ജില്ലസമിതി യോഗം അഭിപ്രായപ്പെട്ടു. രാഷ്​​ട്രീയ കൊലപാതകങ്ങൾ നാടിനാപത്താണെന്നും രാഷ്​ട്രീയത്തി​ൻെറ പേരിൽ എതിരാളികളെ ഇല്ലായ്​മചെയ്യാൻ കൊലപാതകങ്ങൾ നടത്തുന്ന രാഷ്​ട്രീയപാർട്ടികളുടെ അംഗീകാരം റദ്ദാക്കാൻ നിയമം കൊണ്ടുവരണമെന്നും യോഗം ആവശ്യപ്പെട്ടു. സംസ്ഥാന വൈസ്​ പ്രസിഡൻറ്​ എം.എം. മാഹീൻ ഉദ്​ഘാടനം ചെയ്​തു. അഡ്വ. തംറൂഖ്​ അധ്യക്ഷത വഹിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.