ജി.എസ്‌.ടി നികുതി വിഹിതം നൽകാനാകില്ലെന്ന നിലപാട്​ തിരുത്തണം -സി.പി.എം

തിരുവനന്തപുരം: ജി.എസ്‌.ടി നികുതി വിഹിതമായി സംസ്ഥാനങ്ങള്‍ക്ക്‌ കേന്ദ്രം നല്‍കേണ്ട 2.35 ലക്ഷം കോടി രൂപ നല്‍കാനാകില്ലെന്ന കേന്ദ്രസർക്കാർ, ജി.എസ്‌.ടി കൗണ്‍സിൽ തീരുമാനം പ്രതിഷേധാർഹമാണെന്നും ഇത്​ തിരുത്തണമെന്നും സി.പി.എം സംസ്ഥാന സെക്ര​േട്ടറിയറ്റ്​. സംസ്ഥാനങ്ങളെ ദുരിതത്തിലാക്കുന്ന നയത്തിനെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ത്തുന്നതിന്‌ എല്ലാവരും ഒറ്റക്കെട്ടായി രംഗത്തുവരണമെന്നും സി.പി.എം അഭിപ്രായപ്പെട്ടു. പ്രളയം, പ്രകൃതിക്ഷോഭങ്ങള്‍ തുടങ്ങി ഇപ്പോള്‍ കോവിഡ്‌ മഹാമാരികൂടി നേരിടേണ്ടിവന്ന സംസ്ഥാനം വലിയ സാമ്പത്തിക പ്രതിസന്ധിയിലാണ്‌. ഈ സാഹചര്യത്തില്‍ സംസ്ഥാനങ്ങളെ സഹായിക്കേണ്ട കേന്ദ്രസര്‍ക്കാര്‍, സംസ്ഥാനങ്ങള്‍ക്ക്‌ നല്‍കാനുള്ള അര്‍ഹതപ്പെട്ട നികുതി വിഹിതം നല്‍കിയില്ലെങ്കില്‍ കോവിഡ്‌ പ്രതിരോധപ്രവര്‍ത്തനവും ശമ്പളവും പെന്‍ഷനുമുള്‍പ്പെടെയുള്ള അടിസ്ഥാന ചെലവുകളും പ്രതിസന്ധിയിലാകുമെന്നും സെക്ര​േട്ടറിയറ്റ്​ വിലയിരുത്തി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.