വാഴക്കുല മോഷ്​ടാവ് പിടിയില്‍

നേമം: പൊലീസി​ൻെറ പട്രോളിങ്ങിനിടെ സംശയകരമായ സാഹചര്യത്തില്‍ കണ്ടെത്തിയ വാഴക്കുല മോഷ്​ടാവ് പിടിയിലായി. വേട്ടമുക്ക് ശ്രീകൃഷ്ണ നഗര്‍ ചന്ദ്രിക ഭവനില്‍ അഖില്‍ (24) ആണ് പിടിയിലായത്. വാഴക്കുലകളുമായി മലയിന്‍കീഴ് കരിപ്പൂര് ഭാഗത്ത് ഒരു ഓട്ടോയില്‍ സംശയകരമായ സാഹചര്യത്തില്‍ അഖിലിനെ പട്രോളിങ്​ സംഘം കണ്ടെത്തുകയായിരുന്നു. ഗ്രേഡ് എസ്.ഐ അനില്‍കുമാര്‍, ഡ്രൈവര്‍ അനീഷ് ബെന്‍സന്‍ എന്നിവര്‍ നടത്തിയ ചോദ്യംചെയ്യലിലാണ് വാഴക്കുലകള്‍ മോഷണമുതലാണെന്ന്​ പ്രതി സമ്മതിച്ചത്. നെയ്യാറ്റിന്‍കര കൂട്ടപ്പന സ്വദേശി ശ്രീകുമാരന്‍ നായർ പാട്ടത്തിനെടുത്ത് കൃഷിചെയ്ത വാഴത്തോട്ടത്തില്‍നിന്ന് 10 ഏത്തവാഴക്കുലകളാണ് പ്രതി കവര്‍ന്നത്. അറസ്​റ്റിലായ പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. AKHIL__ malayinkeezh arrest ചിത്രവിവരണം: പിടിയിലായ അഖില്‍. AUTO UNDER CUSTODY__ nemom photo 2: പ്രതി വാഴക്കുലകള്‍ കടത്തിയ ഓട്ടോ പൊലീസ് കസ്​റ്റഡിയിലെടുത്തപ്പോള്‍

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.