പാലോട്-ബ്രൈമൂർ പാത, മലയോരത്തിനും മനസ്സറിഞ്ഞ്​

ജില്ലയിൽ കിഫ്ബി വഴി പുനരുദ്ധാരണം പൂർത്തിയാക്കിയ ആദ്യ പാതയാണ് വാമനപുരം നിയോജക മണ്ഡലത്തിലുൾപ്പെട്ട പാലോട്-ബ്രൈമൂർ റോഡ്. 46 കോടി ചെലവിൽ 15 കിലോമീറ്റർ ദൂരമാണ് ബി.എം ആൻഡ്​​ ബി.സി നിലവാരത്തിൽ പുനർനിർമിച്ചത്. നിശ്ചിത കാലാവധിക്ക് മുന്നേ പണി പൂർത്തിയാക്കാനായെന്ന പ്രത്യേകതയുമുണ്ട് ഈ റോഡിന്. രണ്ട് വർഷമായിരുന്നു പ്രവൃത്തി കാലാവധി. പരമാവധി പുറമ്പോക്ക് ഭൂമി ഏറ്റെടുത്തായിരുന്നു നിർമാണം. ഇരുവശത്തും ഓടകളും ഇൻറർലോക്ക് പാകിയ നടപ്പാതകളും നിരവധി ബസ് കാത്തിരിപ്പ് കേന്ദ്രങ്ങളും പദ്ധതിയുടെ ഭാഗമായി ഒരുക്കി. പാലോട് മുതൽ പെരിങ്ങമ്മല ഗാർഡ് സ്​റ്റേഷൻ വരെയുള്ള ഭാഗം നിലവിലെ മലയോര ഹൈവേയിൽ ഉൾപ്പെട്ടതാണ്. ബ്രൈമൂർ മലയിൽ അവസാനിക്കുന്ന റോഡി​ൻെറ ബാക്കി ഭാഗം ഏറക്കുറെ വനമേഖലയിലൂടെയാണ് കടന്നുപോകുന്നത്. ഇവിടങ്ങളിലും വനംവകുപ്പി​ൻെറ സഹകരണത്തോടെ വീതി വർധിപ്പിക്കാനായത് നേട്ടം തന്നെ. ദൃശ്യഭംഗിയുള്ള പ്രകൃതിയിലൂടെ കടന്നുപോകുന്ന സാങ്കേതികത്തികവുള്ള റോഡ് മലയോരമേഖലയുടെ വിനോദസഞ്ചാരവികസനത്തിന് മുതൽക്കൂട്ടാണ്. സഞ്ചാരികളുടെ പ്രിയപ്പെട്ട മങ്കയം വെള്ളച്ചാട്ടങ്ങൾ ഈ പാതയോരത്താണ്. എം.എൽ.എയുടെയും ജനപ്രതിനിധികളുടെയും കൃത്യതയോടെയുള്ള ഇടപെടലും നാട്ടുകാരുടെ സഹകരണവും സമയബന്ധിത പൂർത്തീകരണത്തിന് സഹായിച്ചിട്ടുണ്ടെന്ന് പദ്ധതിക്ക് മേൽനോട്ടം വഹിച്ച അസി.എൻജിനീയർ വി.എസ്. ആനന്ദ് പറഞ്ഞു. - ഡി.കെ. മുരളി വാമനപുരം നിയോജക മണ്ഡലത്തിലെ വിവിധ റോഡുകൾക്കായി 217.5 കോടി രൂപ കിഫ്ബി വഴി അനുവദിച്ചിട്ടുണ്ടെന്ന് ഡി.കെ. മുരളി എം.എൽ.എ പറഞ്ഞു. വാമനപുരം-ചിറ്റാർ റോഡ് പണി പുരോഗമിക്കുന്നു. മുതുവിള -ചെല്ലഞ്ചി -കുടവനാട് -നന്ദിയോട് റോഡ്, വെഞ്ഞാറമൂട്- റിങ്​ റോഡ്, വെഞ്ഞാറമൂട് -മേൽപാലം എന്നിവ പ്രാരംഭ ഘട്ടത്തിലാണ്. മലയോര ഹൈവേയിലുൾപ്പെട്ട പെരിങ്ങമ്മല- ഗാർഡ് സ്​റ്റേഷൻ-വിതുര- കൊപ്പം റോഡിന് സാങ്കേതിക അനുമതിയായി. വിവിധ സ്കൂളുകളുടെ നിലവാരം മെച്ചപ്പെടുത്താൻ 23 കോടി രൂപയുടെ പ്രവർത്തനാനുമതിയും കിഫ്ബി വഴി ലഭിച്ചിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.