വഴയില-പഴകുറ്റി നാലുവരിപ്പാത: മുഖച്ഛായമാറ്റത്തിലേക്ക് നെടുമങ്ങാട് തലസ്ഥാന ജില്ലയിലെ പ്രധാന വ്യാപാരകേന്ദ്രമായ നെടുമങ്ങാടിൻെറ മുഖച്ഛായ മാറുകയാണ്. സ്വപ്നപദ്ധതിയായ നാലുവരിപ്പാതയടക്കം നിരവധി സംരംഭങ്ങളാണ് കിഫ്ബിയിലുടെ യാഥാർഥ്യമാകുന്നത്. ഇതിനായി 415.43 കോടി രൂപയുടെ വിശദ പദ്ധതിരേഖ (ഡി.പി.ആർ) സമർപ്പിച്ചിട്ടുണ്ട്. സ്ഥലം ഏറ്റെടുക്കുന്നതിന് ഇതിനകം 59.22 കോടി രൂപ അനുവദിക്കുകയും ചെയ്തു. കല്ലിടൽ നടപടികളും പൂർത്തീകരിച്ചു. റോഡിൻെറ അലൈൻമൻെറും തയാറായി. സോഷ്യൽ ഇംപാക്ട് സ്റ്റഡി നടത്തുന്നതിനുള്ള ടെൻഡർ നടപടികളാണ് പുരോഗമിക്കുന്നത്. നാലുവരിപ്പാതയുടെ പ്രവർത്തനങ്ങൾ രണ്ട് ഘട്ടങ്ങളായി പൂർത്തിയാക്കാനാണ് പദ്ധതി തയാറാക്കിയിട്ടുള്ളത്. ഒന്നാം ഘട്ടത്തിൽ സ്ഥലം ഏറ്റെടുക്കും. റോഡിൻെറ നിർമാണം പൂർത്തിയാക്കലാണ് രണ്ടാംഘട്ടം. ഏറെ പ്രതീക്ഷകളോടെയാണ് വഴയില-പഴകുറ്റി നാലുവരിപാതയുടെ ആദ്യഘട്ടം പൂർത്തിയാക്കിയത്. വഴയിലയിൽ നിന്നാരംഭിച്ച് പഴകുറ്റി വഴി നെടുമങ്ങാട് ടൗണിൽ പ്രവേശിക്കുന്ന 12 കിലോമീറ്റർ ദൂരത്തിലാണ് റോഡ് നിർമാണം. കൊടും വളവുകളും അപകടകരമായ റോഡും നിത്യവും ഈ പാതയിൽ അപകടങ്ങളുണ്ടാക്കുന്നുണ്ട്. കൂട്ടപ്പാറയിൽ 550 മീറ്റർ നീളത്തിൽ ഫ്ലൈ ഓവർ നിർമിക്കും. അതിനായി 11.15 കോടി ചെലവിടും. വഴയില മുതൽ പഴകുറ്റി വരെ 24 മീറ്റർ വീതിയിലും നെടുമങ്ങാട് ടൗണിനുള്ളിൽ 21 മീറ്റർ വീതിയിലുമാണ് നിർമാണം. നെടുമങ്ങാട് മണ്ഡലത്തിലെ വിദ്യാഭ്യാസ ഉന്നമനത്തിനായുള്ള നിരവധി പദ്ധതികൾക്കും കിഫ്ബി ഫണ്ട് അനുവദിച്ചിട്ടുണ്ട്. നെടുമങ്ങാട് ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ അന്താരാഷ്ട്ര നിലാവാരത്തിലേക്ക് ഉയർത്തുന്നതിന് അഞ്ച് കോടി രൂപ അനുവദിച്ച് നിർമാണം പൂർത്തീകരിച്ചു. നെടുമങ്ങാട് ഗവ. കോളജിന് പുതിയ കെട്ടിടം നിർമിക്കുന്നതിന് 7.62 കോടി രൂപ അനുവദിച്ച് നിർമാണം ആരംഭിച്ചു. കന്യാകുളങ്ങര ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിന് മൂന്ന് കോടി രൂപ അനുവദിച്ചു. കൂടാതെ, കിഫ്ബി ഫണ്ട് ഉപയോഗിച്ച് വിദ്യാഭ്യാസ വകുപ്പ് വിദ്യാലയങ്ങളുടെ അടിസ്ഥാനസൗകര്യ വികസനത്തിനായി ഏഴ് സ്കൂളുകൾക്ക് ഒരു കോടി രൂപ വീതവും മൂന്ന് സ്കൂളുകൾക്ക് മൂന്ന് കോടി രൂപ വീതവും അനുവദിക്കുകയും ഇതിൻെറ നിർമാണപ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കുകയും ചെയ്യും. കിഫ്ബിയിൽ നിന്ന് 1.33 കോടി രൂപ അനുവദിച്ച് നിർമിക്കുന്ന കന്യാകുളങ്ങര സബ് രജിസ്ട്രാർ ഓഫിസ് നിർമാണം ഒക്ടോബറിൽ പൂർത്തിയാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.