കുടിവെള്ള ക്ഷാമം

കാട്ടാക്കട: വിളവൂർക്കൽ പഞ്ചായത്തിലെ പരിഹരിക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ഐ.ബി. സതീഷ് എം.എൽ.എ. ദിവസങ്ങളായി വിളവൂർക്കലിൽ പകുതിയോളം ഭാഗത്ത് കുടിവെള്ളം കിട്ടാതായിട്ടുണ്ട്. ഓണക്കാലത്ത് ജനങ്ങൾക്ക് കുടിവെള്ളം എത്താതിരിക്കാൻ കൃത്രിമമായ ജലക്ഷാമം സൃഷ്​ടിച്ച് ജനങ്ങളെ സർക്കാറിനെതിരായി തിരിച്ചുവിടാനാണോയെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. കഴിഞ്ഞ കുറച്ചുനാളുകളായി പ്രദേശത്തെ ജലവിതരണം മുടങ്ങുന്നതിനെപ്പറ്റി അടിയന്തരമായി അന്വേഷണം നടത്തി നടപടി സ്വീകരിക്കണമെന്നും ഐ.ബി. സതീഷ് എം.എൽ.എ ആവശ്യപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.