തരൂരിന്​ മുരളീധര​െൻറ പരിഹാസം; ഗുലാംനബിക്കും കൊട്ട്​

തരൂരിന്​ മുരളീധര​ൻെറ പരിഹാസം; ഗുലാംനബിക്കും കൊട്ട്​ തിരുവനന്തപുരം: കോൺഗ്രസ്​ അധ്യക്ഷസ്​ഥാനവുമായി ബന്ധ​െപ്പട്ട കത്തിൽ ഒപ്പുവെച്ച ശശി തരൂരിന്​ കെ. മുരളീധര​ൻ എം.പിയുടെ പരിഹാസം. അദ്ദേഹം വിശ്വപൗരനും തങ്ങളെല്ലാം സാധാരണ പൗരന്മാരുമായതിനാൽ അച്ചടക്കനടപടി ആവശ്യപ്പെടുന്നി​െല്ലന്ന്​ വാർത്തസമ്മേളനത്തിൽ മുരളി പരിഹസിച്ചു. കത്തിൽ ഒപ്പുവെച്ച പി.​െജ. കുര്യൻ കെ.പി.സി.സി രാഷ്​ട്രീയകാര്യ സമിതി യോഗത്തിൽ കാര്യങ്ങൾ വിശദീകരിച്ചിട്ടുണ്ട്​. അദ്ദേഹം പറഞ്ഞതിനെ ഞങ്ങൾ വിശ്വാസത്തിലെടുക്കുന്നു. കോൺഗ്രസിനെ നശിപ്പിക്കാൻ മോദി ശ്രമിക്കുന്ന ഇൗ ഘട്ടത്തിൽ പാർട്ടി നേതൃത്വത്തിന്​ പിന്തുണ നൽകുന്നതിനു​ പകരം മുതിർന്ന നേതാക്കൾ ഉൾപ്പെടെ കത്ത്​ നൽകിയത്​ അനവസരത്തിലാണ്​. അവർ ശത്രുക്കൾക്ക്​ വടി നൽകാൻ പാടില്ലായിരുന്നു. കോൺഗ്രസ്​ പ്ലീനറി സമ്മേളനം ജനുവരിയിലോ ഫെബ്രുവരിയിലോ ചേരാൻ നേരത്തേതന്നെ ധാരണ ഉണ്ടായിരി​െക്കയാണ്​ ചില നേതാക്കൾ അനാവശ്യമായി കത്ത്​ നൽകിയത്​. അടുത്ത പ്ലീനറി സമ്മേളനത്തിൽ പാർട്ടി അധ്യക്ഷസ്​ഥാനം രാഹുൽ ഗാന്ധി ഏറ്റെടുക്കണം. ആ വികാരം അദ്ദേഹം ഉൾ​െക്കാള്ളുമെന്നാണ്​ പ്രതീക്ഷിക്കുന്നത്​. ഗുലാംനബി ആസാദ്​ വിവാദ പ്രസ്​താവന തുടരുന്നത്​ ചൂണ്ടിക്കാട്ടിയപ്പോൾ, എല്ലാ പാർട്ടിയിലും തലമുറമാറ്റം ഉണ്ടാകുമെന്നും തങ്ങളെല്ലാം അത്​ ഉൾക്കൊള്ളുന്നെന്നുമായിരുന്നു പ്രതികരണം. കുറച്ചുകാലം കഴിഞ്ഞ്​ തങ്ങൾക്കും മാറേണ്ടിവരും. അത്​ എല്ലാവരും ഉൾ​െക്കാള്ളണം. തങ്ങളുടെ രക്ഷിതാക്കൾ സ്വാതന്ത്ര്യത്തിനുശേഷം വിവാഹം കഴിച്ചവരായതിനാൽ സ്വാതന്ത്ര്യസമരത്തിനുമുമ്പ് തങ്ങൾക്കെങ്ങനെ ജനിക്കാൻ കഴിയുമെ​ന്നും അദ്ദേഹം ചോദിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.