വർക്കല നഗരസഭാ കൗൺസിലർക്ക് കോവിഡ്

വർക്കല: നഗരസഭാ കൗൺസിലർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇക്കഴിഞ്ഞ 24ന് നഗരസഭാ ഫ്രണ്ട് ഓഫിസിലെ ഉദ്യോഗസ്ഥന് കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇദ്ദേഹവുമായി സമ്പർക്കം പുലർത്തിയ ഒമ്പത്​ കൗൺസിലർമാരോടും 38 നഗരസഭ ജീവനക്കാരോടും ക്വാറൻറീനിൽ പോകാൻ അധികൃതർ നിർദേശിച്ചിരുന്നു. തുടർന്ന് ഇവരെയെല്ലാം പരിശോധനക്കും വിധേയമാക്കിയിരുന്നു. വ്യാഴാഴ്ച പരിശോധനഫലം വന്നപ്പോൾ എല്ലാപേരും നെഗറ്റീവാണ്. എന്നാൽ, രോഗം സ്ഥിരീകരിച്ച ഫ്രണ്ട് ഓഫിസ് ജീവനക്കാരനുമായി സമ്പർക്കത്തിലില്ലാതിരുന്നയാളാണ് വ്യാഴാഴ്​ച രോഗം സ്ഥിരീകരിച്ച കൗൺസിലർ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.