മൈക്ക് അനൗണ്‍സ്‌മൻെറ് ആരംഭിച്ചു ആറ്റിങ്ങല്‍: ആറ്റിങ്ങല്‍ പൊലീസ് ഓണക്കാല ബോധവത്കരണത്തിൻെറ ഭാഗമായി മൈക്ക് അനൗണ്‍സ്‌മൻെറ് ആരംഭിച്ചു. നഗരത്തിലെ ട്രാഫിക് നിയന്ത്രണം, കോവിഡ് ബോധവത്കരണം, പൊലീസ് അറിയിപ്പ് എന്നിവ നഗരത്തില്‍ ഒരേസമയം നല്‍കാന്‍ കഴിയും. ഡിവൈ.എസ്.പി സുരേഷ് ഉദ്ഘാടനം ചെയ്തു. എസ്.ഐ സനൂജ്, ബിനു എന്നിവർ പങ്കെടുത്തു. ധർണ നടത്തി ആറ്റിങ്ങല്‍: സെക്രേട്ടറിയറ്റ് തീപിടിത്തം എന്‍.ഐ.എ അന്വേഷിക്കണമെന്നാവശ്യപ്പെട്ടും മുഖ്യമന്ത്രി രാജിവെക്കണമെന്നാവശ്യപ്പെട്ടും കോണ്‍ഗ്രസ് നേതൃത്വത്തില്‍ ആലംകോട് ജങ്ഷനില്‍ ധർണ നടത്തി. അടൂര്‍പ്രകാശ് എം.പി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡൻറ് ടി.പി. അംബിരാജ, ജനറല്‍ സെക്രട്ടറിമായ എം.എച്ച്. അഷറഫ് ആലംകോട്, എച്ച്. നാസിം, വൈസ് പ്രസിഡൻറ് ആസാദ്, വിഷ്ണു, അനില്‍കുമാര്‍, സെൻറര്‍ ഹാഷിം, പ്രദീപ് എന്നിവർ പങ്കെടുത്തു. തോട്ടയ്ക്കാട് മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ പ്രതിഷേധസമരം ഡി.സി.സി അംഗം എസ്.എം. മുസ്തഫ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻറ് നിസാം തോട്ടക്കാട് അധ്യക്ഷതവഹിച്ചു. അഭിലാഷ്, വിവേകാനന്ദന്‍, മണിലാല്‍, വഹാബുദ്ദീന്‍, ജോയ്, പ്രസാദ്, ബാബു, ഹെര്‍ഷ് എന്നിവർ സംസാരിച്ചു. ഓണസമൃദ്ധി പച്ചക്കറിച്ചന്ത ആറ്റിങ്ങല്‍: സംസ്ഥാന കാര്‍ഷിക വികസനവകുപ്പിൻെറ നേതൃത്വത്തില്‍ നടപ്പാക്കുന്ന ഓണസമൃദ്ധി പച്ചക്കറിച്ചന്ത മംഗലപുരം കൃഷി ഓഫിസിന് മുന്നില്‍ ആരംഭിച്ചു. ഹോര്‍ട്ടി കോര്‍പറേഷൻെറയും നാടന്‍ പച്ചക്കറികളും വിൽപനക്കെത്തി. പ്രസിഡൻറ് വേങ്ങോട് മധു വിപണനോദ്ഘാടനം നിര്‍വഹിച്ചു. വൈസ് പ്രസിഡൻറ് സുമ ഇടവിളാകം, വികസന ചെയര്‍മാന്‍ മംഗലപുരം ഷാഫി, ആരോഗ്യ ചെയര്‍മാന്‍ വേണുഗോപാലന്‍ നായര്‍, മെംബര്‍ വി. അജികുമാര്‍, കൃഷി ഓഫിസര്‍ സജി അലക്‌സ്, അസിസ്റ്റൻറ് കൃഷി ഓഫിസര്‍ ചന്ദ്രബാബുനായര്‍ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.