മത്സ്യത്തൊഴിലാളികൾക്ക് രണ്ടുമാസമായി സബ്‌സിഡി മണ്ണെണ്ണ ലഭിക്കുന്നില്ല

സബ്സിഡി മണ്ണെണ്ണ ലഭിക്കുന്നില്ലെന്ന് തിരുവനന്തപുരം: സബ്സിഡി മണ്ണെണ്ണ രണ്ടുമാസമായി വിതരണം ചെയ്യാത്തതിനാൽ മത്സ്യബന്ധന മേഖലയിലെ പ്രതിസന്ധി രൂക്ഷമായെന്ന് സ്വതന്ത്ര മത്സ്യത്തൊഴിലാളി ഫെഡറേഷൻ. മത്സ്യത്തൊഴിലാളികൾ ഇപ്പോൾ കരിഞ്ചന്തയിൽനിന്ന്​ നാലിരട്ടി വില നൽകിയാണ് മണ്ണെണ്ണ വാങ്ങുന്നത്. വളരെ കുറച്ച്​ മത്സ്യമാണ് ഇപ്പോൾ ലഭിക്കുന്നത്. സബ്സിഡി മണ്ണെണ്ണ ഓണത്തിനുമുമ്പ് വിതരണം ചെയ്ത്, മത്സ്യമേഖലയിലെ പ്രതിസന്ധി പരിഹരിക്കാൻ സിവിൽ സപ്ലൈസ് മന്ത്രിയും ഫിഷറീസ് മന്ത്രിയും നടപടി സ്വീകരിക്കണമെന്ന് നാഷനൽ ഫിഷ് വർക്കേഴ്സ് ഫോറം ദേശീയ ജനറൽ സെക്രട്ടറി ടി. പീറ്റർ, കേരള സ്വതന്ത്ര മത്സ്യത്തൊഴിലാളി ഫെഡറേഷൻ സംസ്ഥാന പ്രസിഡൻറ്​ ജാക്സൺ പൊള്ളയിൽ എന്നിവർ ആവശ്യപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.