എരണംകെട്ടവൻ ഭരിച്ചാൽ നാട്​ മുടിയും -കെ. മുരളീധരൻ

തിരുവനന്തപുരം: എരണംകെട്ടവൻ നാട്​ ഭരിച്ചാൽ നാട്​ മുടിയുമെന്ന ചൊല്ല്​​ അന്വർഥമാക്കുന്നതാണ്​ പിണറായി ഭരണമെന്ന്​ കെ. മുരളീധരൻ എം.​പി. പ്രകൃതിക്കു​പോലും ഇൗ സർക്കാറി​െന​ േവണ്ട. അച്യുതമേനോൻ മുഖ്യമന്ത്രിയായിരി​ക്കെ, ആറാറ്​ മാസം കഴിയു​േമ്പാൾ അവിശ്വാസം കൊണ്ടുവന്ന സി.പി.എമ്മാണ്​ ഇപ്പോൾ നാലരവർഷം ഭരിച്ച്​ എല്ലാ കൊള്ളയും നടത്തിയ സർക്കാറിനെതിരെ അവിശ്വാസപ്രമേയം കൊണ്ടുവന്ന പ്രതിപക്ഷത്തെ വിമർശിക്കുന്നതെന്ന്​ കെ.പി.സി.സി പ്രസിഡൻറ്​ മുല്ലപ്പള്ളി രാമചന്ദ്ര​ൻെറ ഏകദിന ഉപവാസ സമരത്തിൽ അ​ദ്ദേഹം പറഞ്ഞു​. സ്വന്തം ഇഷ്​ടാനിഷ്​ടങ്ങൾക്കായി കോവിഡ്​ പ്രോ​േട്ടാകോൾ പോലും രാഷ്​ട്രീയവത്​കരിക്കുന്നയാളാണ്​ മുഖ്യമന്ത്രി. നിയമസഭ തെരഞ്ഞെടുപ്പു​വരെ കോവിഡ്​ മാറരുതെന്നാഗ്രഹിക്കുന്ന ഒരേയൊരാൾ പിണറായിയാണ്​. പ്രതിപക്ഷം കോവിഡ്​ പരത്തുന്നെന്ന്​ ആക്ഷേപിക്കുന്ന മന്ത്രി കടകംപള്ളിയുടെ മകന്​ കോവിഡ്​ വന്നത്​ പ്രതിപക്ഷം കാരണമാണോയെന്നും അദ്ദേഹം ചോദിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.