വെള്ളറട: കോവിഡ് കാലത്തെ പഠനം കൈറ്റ് വിക്ടേഴ്‌സ് ചാനലിലൂടെ വിദ്യാർഥികളെത്തേടിയെത്തിയപ്പോള്‍ വിദ്യാർഥികള്‍ക്കൊപ്പം രക്ഷിതാക്കളും പഠിതാക്കളായി മാറി. വിദ്യാർഥികളോടും രക്ഷിതാക്കളോടും സ്‌കൂളിലെ അധ്യാപകര്‍ക്ക് ശബ്ദത്തിലൂടെയും വിഡിയോയിലൂടെയും നേരിട്ട് ബന്ധപ്പെടാനുള്ള അവസരമൊരുക്കുകയാണ് ആനാവൂര്‍ ഗവ എച്ച്.എസ്.എസ്. വിക്‌റ്റേഴ്‌സ് ചാനലിലെ പാഠഭാഗങ്ങളെ അടിസ്ഥാനമാക്കി കൂടുതല്‍ ഉദാഹരണങ്ങളും ചോദ്യശൈലികളും മുന്‍വര്‍ഷത്തെ പരീക്ഷകളിലെ ചോദ്യങ്ങളും വിദ്യാർഥികള്‍ക്ക് പരിചയപ്പെടുത്താനുള്ള സംവിധാനമാണ് ഓണ്‍ലൈന്‍ സ്റ്റുഡിയോയിലൂടെ അവതരിപ്പിക്കുന്നത്. വാട്സ്ആപ്, ഫേസ്ബുക്ക് തുടങ്ങിയ സാമൂഹിക മാധ്യമ ഗ്രൂപ്പുകളിലൂടെയും സ്കൂളിൻെറ സ്വന്തം യു ട്യൂബ് ചാനലിലൂടെയും സ്വന്തം അധ്യാപകരുടെ വിശദീകരണങ്ങള്‍ വിദ്യാർഥികള്‍ക്കരികിലെത്തും. വിദ്യാർഥികളുടെ സംശയങ്ങള്‍ ദൂരീകരിക്കാന്‍ ഇതിലൂടെ സാധിക്കും. തുടക്കത്തില്‍ പത്താം ക്ലാസും പ്ലസ് ടുവും മാത്രമാണ് ഈ സംവിധാനത്തിലെത്തുക. അധ്യാപകര്‍ നിർദിഷ്ട ക്രമത്തില്‍ ഓണ്‍ലൈന്‍ സ്റ്റുഡിയോയിലെത്തും. സ്‌കൂള്‍ പഠനം സാധാരണ നിലയിലാകുമ്പോള്‍ മറ്റ് പ്രഗല്ഭരായ വ്യക്തികളേയും അധ്യാപരേയും പഠനസഹായത്തിനായി ഓണ്‍ലൈനില്‍ എത്തിച്ച് വിദ്യാർഥികള്‍ക്ക് നല്‍കുന്നതിലേക്കായാണ് സ്റ്റുഡിയോ കോണ്‍ഫറന്‍സ് ഹാളായി തയാറാക്കുന്നത്. സ്റ്റുഡിയോ കോണ്‍ഫറന്‍സ് ഹാളിൻെറ ഉദ്ഘാടനം സി.കെ. ഹരീന്ദ്രന്‍ എം.എല്‍.എ ഓണ്‍ലൈനിലൂടെ നിർവഹിക്കും. വീട്ടുമുറ്റ പ്രതിഷേധ സത്യഗ്രഹം: 5000 പേര്‍ പങ്കെടുത്തു വെള്ളറട: കേന്ദ്രസര്‍ക്കാറിൻെറ ജനവിരുദ്ധ നയങ്ങള്‍ക്കെതിരേ സി.പി.എം ആഹ്വാനംചെയ്ത വീട്ടുമുറ്റ സത്യഗ്രഹത്തില്‍ വെള്ളറട ഏരിയയിൽ 1500 കേന്ദ്രങ്ങളിലായി 5000ത്തിലേറെപ്പേര്‍ പങ്കാളികളായി. ഏരിയ സെക്രട്ടറി ഡി.കെ. ശശി നാറാണിയിലെ വീട്ടീല്‍ കുടംബാംഗങ്ങളോടൊപ്പം പങ്കെടുത്തു. ്ചിത്രം. വെള്ളറട ഏരിയ സെക്രട്ടറി കുടുംബാംഗങ്ങള്‍ക്കൊപ്പം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.