വിമാനത്താവളത്തി​െൻറ വിവരങ്ങൾ അദാനിക്ക് കൈമാറിയതിലും സര്‍ക്കാറിന്​ പ​െങ്കന്ന് സൂചന

വിമാനത്താവളത്തി​ൻെറ വിവരങ്ങൾ അദാനിക്ക് കൈമാറിയതിലും സര്‍ക്കാറിന്​ പ​െങ്കന്ന് സൂചന ശംഖുംമുഖം: ടെന്‍ഡറിന് മുമ്പേയുള്ള വിമാനത്താവളത്തി​ൻെറ വിവരശേഖരണം അദാനിക്ക് കൈമാറിയതിലും സംസ്ഥാന സര്‍ക്കാറിന്​ പ​െങ്കന്ന് സൂചന. തിരുവനന്തപുരം വിമാനത്താവളം സ്വകാര്യവത്​കരണ പ്രഖ്യാപനം വന്നതോടെ ടെന്‍ഡറില്‍ പങ്കെടുക്കുന്ന കമ്പനികള്‍ക്ക് നേരിട്ട് വിമാനത്താവളത്തിലെത്തി ആവശ്യമായ കാര്യങ്ങള്‍ ശേഖരിക്കാൻ കേന്ദ്രം അനുമതി നല്‍കിയിരുന്നു. ഇതി​ൻെറ അടിസ്ഥാനത്തില്‍ അദാനി ഗ്രൂപ്​ ഉള്‍പ്പെടെയുള്ള അഞ്ച് കമ്പനികള്‍ വിമാനത്താവളത്തില്‍ എത്തിയെങ്കിലും സമരവുമായി രംഗത്തുണ്ടായിരുന്ന എയര്‍പോര്‍ട്ട് അതോറിറ്റി എം​േപ്ലായീസ് യൂനിയ​ൻെറ നേതൃത്വത്തില്‍ ഇവരെ തടയുകയും വിമാനത്താവളത്തിനുള്ളില്‍ പ്രവേശിപ്പിക്കാതെ തിരിച്ചയക്കുകയും ചെയ്തിരുന്നു. ഇൗ അഞ്ച് കമ്പനികള്‍ക്ക് പുറമെ സംസ്ഥാന സര്‍ക്കാറിനായി ചുമതലപ്പെടുത്തിയ കെ.എസ്.ഐ.ഡി.സിയെയും ജീവനക്കാര്‍ തട​െഞ്ഞങ്കിലും പിന്നീട് രാജ്യാന്തര വിമാനത്താവളത്തിനുള്ളില്‍ രഹസ്യമായി പ്രവേശിച്ച ഇവര്‍ കൂടുതല്‍ വിവരങ്ങള്‍ ശേഖരിച്ചു. ഇൗ വിവരങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ കൺസൾട്ടൻസി സഹായം തേടിയിരുന്ന അദാനിയുടെ ബന്ധുകൂടിയായ സിറില്‍ അമര്‍ചന്ദ് മംഗള്‍ദാസ് എന്ന സ്ഥാപനത്തിന് കൈമാറിയിരുന്നെന്നാണ് സൂചന. മൂന്നാമതായി എത്തിയ ജി.എം.ആര്‍ ഗ്രൂപ്​ നല്‍കിയിരുന്നത് ഒരു യാത്രക്കാരന് 63രൂപയാണ്. അദാനി ഗ്രൂപ്​ 168 രൂപയും കെ.എസ്.ഐ.ഡി.സി 135 രൂപയുമാണ്​ നൽകിയത്​. വിമാനത്താവളത്തി​ൻെറ വിവരങ്ങള്‍ ശേഖരിക്കാന്‍ കഴിയാത്ത മൂന്ന് കമ്പനികള്‍ ലേലത്തില്‍ പങ്കെടുത്തതുമില്ല. എം. റഫീഖ്

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.