സ്മാർട്ട് സിറ്റി പദ്ധതിയിൽ ഉൾപ്പെടുത്തി വാട്ടർ കിയോസ്‌ക്കുകൾ

തിരുവനന്തപുരം: നഗരത്തിലെ 25 സ്ഥലങ്ങളിൽ സൗജന്യ കുടിവെള്ളം ലഭ്യമാക്കുന്നതിന്​ നഗരസഭ സ്ഥാപിക്കുന്ന പദ്ധതി മേയർ കെ. ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. പദ്ധതിയുടെ ഭാഗമായി നഗരസഭ മെയിൻ ഓഫിസിൽ സ്ഥാപിക്കുന്ന വാട്ടർ കിയോസ്കി​ൻെറ ശിലാസ്ഥാപനവും മേയർ നിർവഹിച്ചു. ആദ്യഘട്ടത്തിൽ വാട്ടർ കിയോസ്‌ക്കുകൾ സ്ഥാപിക്കുന്നത് കൂടുതലും സർക്കാർ സ്ഥാപനങ്ങളിലാണ്. 25 സ്ഥലങ്ങളിൽ വാട്ടർ കിയോസ്‌ക്കുകൾ സ്ഥാപിക്കുന്നത് 2.2 കോടി രൂപ ചെലവിലാണ്. സ്മാർട്ട് റോഡ് നടപ്പാക്കിയശേഷം ഈ പദ്ധതിയുടെ രണ്ടാം ഘട്ടം നടപ്പാക്കും. വാട്ടർ അതോറിറ്റിയാണ് കിയോസ്‌ക്കുകൾക്ക് ആവശ്യമായ വെള്ളം വിതരണം ചെയ്യുക. വാട്ടർ കിയോസ്‌കി​ൻെറ വെള്ള ടാങ്കി​ൻെറ സംഭരണശേഷി 500 ലിറ്ററാണ്. വാട്ടർ കിയോസ്ക്കുകളുടെ ശുചീകരണം എല്ലാ ദിവസവും നടത്തും. ഡെപ്യൂട്ടി മേയർ രാഖി രവികുമാർ, നഗരാസൂത്രണകാര്യ സ്ഥിരം സമിതി അധ്യക്ഷൻ പാളയം രാജൻ, കൗൺസിലർ എസ്. ജയലക്ഷ്മി, സ്മാർട്ട്​സിറ്റി സി.ഇ.ഒ പി. ബാലകിരൺ, ജനറൽ മാനേജർ സനൂപ് ഗോപീകൃഷ്ണ എന്നിവർ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.