വിസ്ഡം യൂത്ത് വിജ്ഞാനവേദി സംഘടിപ്പിച്ചു

തിരുവനന്തപുരം: മനഃസംഘർഷത്തിന് പരിഹാരം എന്ന വിഷയത്തെ ആസ്പദമാക്കി വിസ്ഡം യൂത്ത് ജില്ലാ സമിതി ഓൺലൈൻ വിജ്ഞാനവേദി സംഘടിപ്പിച്ചു. 'അതിജീവനത്തിന് ആദർശയൗവ്വനം' എന്ന പ്രമേയത്തിൽ വിസ്ഡം യൂത്ത് ജില്ലാ സമിതി ഇൗമാസം​ 30ന് സംഘടിപ്പിക്കുന്ന 'വെബ്കോൺ' ജില്ലാ യുവജനസമ്മേളനത്തി​ൻെറ ഭാഗമായാണ്​ പരിപാടി. ജില്ലാ ട്രഷറർ മുഹമ്മദ്ഷാൻ സലഫി സ്വാഗതവും വിസ്ഡം ഓർഗനൈസേഷൻ സംസ്ഥാനസമിതി അംഗം റഷീദ് കുട്ടമ്പൂർ മുഖ്യ പ്രഭാഷണവും നടത്തി. ലോകത്തിലെ അപ്രതീക്ഷിതമായ സാഹചര്യങ്ങൾമൂലം മാനസികസംഘർഷത്തിൽ ഏർപ്പെട്ട് സമ്മർദം അനുഭവിക്കുന്നവർക്ക് ജീവിതത്തെ ചിട്ടപ്പെടുത്താൻ ചില പ്രായോഗിക നിർദേശങ്ങളാണ് റഷീദ് കുട്ടമ്പൂർ പങ്കുവെച്ചത്. വെബ്കോണി​ൻെറ ഭാഗമായി ജില്ലയിൽ പ്രഖ്യാപനസമ്മേളനം, എക്സ്പ്ലോർ സംഗമം, ഒരുക്കം മണ്ഡലം സംഗമം എന്നിവ സംഘടിപ്പിക്കുകയും തലമുറസംഗമം, ഓൺലൈൻ കൗൺസലിങ്, ഡിജിറ്റൽ മാഗസിൻ എന്നിവക്ക്​ രൂപം നൽകുകയും ചെയ്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.