വിമാനത്താവള ലേലം: ഉപദേശം തേടിയതിൽ ദുരൂഹത -വെൽഫെയർ പാർട്ടി

തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവള ലേലവുമായി ബന്ധപ്പെട്ട് കരൺ അദാനിയുടെ ഭാര്യാപിതാവി​ൻെറ കമ്പനിയിൽനിന്ന്​ ഉപദേശം തേടാനുള്ള സംസ്ഥാന സർക്കാർ തീരുമാനം ദുരൂഹമാണെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡൻറ്​ ഹമീദ് വാണിയമ്പലം. വിമാനത്താവളം സ്വകാര്യവത്​കരിക്കുന്നതിനെതിരെ നടപടികളുമായി മുന്നോട്ടുപോകുമെന്ന് സംസ്ഥാന സർക്കാർ പ്രഖ്യാപിക്കുമ്പോഴും ഖജനാവിൽനിന്ന് വൻ തുക കരിമ്പട്ടികയിലുള്ള കമ്പനികൾക്കും കോർപറേറ്റുകൾക്കും നൽകിയും ലേലത്തുക ചോർത്തി നൽകിയും ജനങ്ങളെ വഞ്ചിക്കുകയാണ്. ലേലത്തുക ആരുടെ ഉപദേശപ്രകാരമാണ് നിശ്ചയിച്ചതെന്ന് സംസ്ഥാന സർക്കാർ വ്യക്തമാക്കണമെന്നും അദ്ദേഹം പ്രസ്​താവനയിൽ ആവശ്യപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.