തിരുവനന്തപുരം: നിയമസഭയിൽ സർക്കാറിനെതിരെ പ്രതിപക്ഷം കൊണ്ടുവരുന്ന അവിശ്വാസപ്രമേയത്തെ പ്രതിരോധിക്കാനുള്ള തന്ത്രങ്ങൾ സി.പി.എം സെക്രട്ടേറിയറ്റ് ചർച്ച ചെയ്തു. സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് സർക്കാർ കൈക്കൊണ്ട സമീപനം സുതാര്യമായിരുന്നു എന്നതിൻെറ തെളിവാണ് പിന്നീടുണ്ടായ സംഭവഗതികളെന്ന് വിലയിരുത്തി. ഏതന്വേഷണത്തിനും തടസ്സമില്ലെന്ന മുഖ്യമന്ത്രിയുടെയും സർക്കാറിൻെറയും നിലപാട് സുതാര്യമായിരുന്നെന്ന് ചർച്ചയിൽ പലരും ചൂണ്ടിക്കാട്ടി. സ്വർണക്കടത്ത് കേസിൽ വിവാദത്തിനുള്ള അവസരം അടഞ്ഞപ്പോഴാണ് യു.ഡി.എഫ് ലൈഫ് മിഷനുമായി ബന്ധപ്പെട്ട പുതിയ കാര്യം ഉയർത്തുന്നത്. അതിനെ പ്രതിരോധിക്കാൻ സർക്കാറിനും പാർട്ടിക്കും കഴിയുമെന്നും പാർട്ടി വിലയിരുത്തി. BOX ശിവശങ്കറിനെ തള്ളി സി.പി.എം തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറിനെ പൂർണമായി തള്ളിപ്പറയാൻ സി.പി.എം തീരുമാനം. ഉദ്യോഗസ്ഥൻ എന്ന നിലയിൽ അദ്ദേഹം നടത്തിയ തെറ്റായ പ്രവർത്തനത്തെ പാർട്ടി മന്ത്രിമാർ കഴിഞ്ഞദിവസങ്ങളിൽ വാർത്തസമ്മേളനങ്ങളിൽ വിമർശിച്ചത് ഇതിൻെറ ഭാഗമാണ്. രാഷ്ട്രീയനേതൃത്വം അർപ്പിച്ച വിശ്വാസത്തെ ഉദ്യോഗസ്ഥൻ മുതലെടുെത്തന്നാണ് പാർട്ടി വിലയിരുത്തൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.