കോവിഡ് വാര്‍ഡുകളില്‍ മൊബൈല്‍ ഡോഫിങ്​ യൂനിറ്റ് തയാറായി

തിരുവനന്തപുരം: കോവിഡ് വാര്‍ഡുകളില്‍ ജോലിചെയ്യുന്ന ആരോഗ്യപ്രവര്‍ത്തകരുടെ പി.പി.ഇ കിറ്റ് ഉള്‍പ്പെടെയുള്ള സുരക്ഷകവചങ്ങള്‍ സുരക്ഷിതമായി നീക്കംചെയ്ത്, അണുമുക്തരായി പുറത്തിറങ്ങാന്‍ ആശുപത്രി അധികൃതര്‍ തന്നെ രൂപകൽപന ചെയ്ത ബയോ സെക്യുവര്‍ മൊബൈല്‍ ഡോഫിങ്​ യൂനിറ്റ് തയാറായി. ആശുപത്രിയിലെ ആര്‍.എം.ഒ കൂടിയായ ഡോ.​ഷിജു മജീദാണ്​ ചലിക്കുന്ന ഡോഫിങ്​ സ്​റ്റേഷന്‍ രൂപകൽപന ചെയ്തത്. മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ ഡോ. സാറാ വര്‍ഗീസ്, സൂപ്രണ്ട് ഡോ. എം.എസ്. ഷര്‍മദ്, ഡെപ്യൂട്ടി സൂപ്രണ്ടുമാരായ ഡോ. ജോബിജോണ്‍, ഡോ. സന്തോഷ്കുമാര്‍, ഡോ. സുനില്‍കുമാര്‍, ആർ.എം.ഒ ഡോ. മോഹന്‍ റോയ് എന്നിവര്‍ക്കൊപ്പം മറ്റൊരു ആർ.എം.ഒ കൂടിയായ ഡോ. സുജാതയും ചേര്‍ന്ന് പദ്ധതി പ്രാവര്‍ത്തികമാക്കി. ബാര്‍ട്ടണ്‍ഹില്‍ ഗവ. എൻജിനീയറിങ്​ കോളജിലെ 2003 ബാച്ച് പൂര്‍വ വിദ്യാർഥികളായ സെയ്ദ് മുനീർ, കിരൺ എന്നിവർ ചേർന്ന് ആദ്യ മൊബൈല്‍ ഡോഫിങ്​ സ്​റ്റേഷന്‍ നിര്‍മിച്ച് ആശുപത്രി അധികൃതര്‍ക്ക് സംഭാവനയായി നല്‍കി. തുടര്‍ന്ന് എല്ലാ വാര്‍ഡുകളിലും ഇവ സ്ഥാപിക്കാനാണ് അധികൃതരുടെ തീരുമാനം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.