ഒാണക്കാലത്ത്​ എക്​സൈസ്​ പരിശോധന ​ശക്​തമാക്കും

തിരുവനന്തപുരം: ഓണക്കാലത്ത് എക്​സൈസ്​ വകുപ്പ്​ പരിശോധന ശക്​തമാക്കാൻ നടപടി ആരംഭിച്ചു. വകുപ്പിലെ മുഴുവന്‍ അംഗബലവും ഉപയോഗിച്ചുള്ള ശക്തമായ എന്‍ഫോഴ്സ്മൻെറ്​ പ്രവര്‍ത്തനങ്ങള്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് നടപ്പാക്കണമെന്ന് മന്ത്രി ടി.പി. രാമകൃഷ്ണന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. സ്പെഷല്‍ എന്‍ഫോഴ്സ്മൻെറ്​ ഡ്രൈവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളുടെ തയാറെടുപ്പുകള്‍ വിലയിരുത്തുന്നതിന്​ നടത്തിയ എക്‌സൈസ് വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരുടെ വിഡിയോ കോണ്‍ഫറന്‍സ് യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ലഹരി ഉൽപന്നങ്ങള്‍ ശേഖരിക്കാൻ സാധ്യതയുള്ള സ്ഥലങ്ങളും ഈ മേഖലയില്‍ സജീവമായ സ്ഥിരം കുറ്റവാളികളെയും നിരീക്ഷിക്കണം. വ്യാജമദ്യ വ്യാപനം ഉണ്ടാകാന്‍ സാധ്യതയുള്ള ജില്ലകളില്‍ കൂടുതല്‍ നിരീക്ഷണം നടത്തണം. ചെക്​പോസ്​റ്റുകളില്‍ കൂടുതല്‍ പരിശോധന നടത്തുന്നതിന് ഉന്നത ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തി. സെപ്റ്റംബർ അഞ്ചുവരെ നീളുന്ന പ്രവർത്തനങ്ങളുടെ തയാറെടുപ്പുകൾ മന്ത്രിയുടെ സാന്നിധ്യത്തിൽ വിലയിരുത്തി. എക്സൈസ് കമീഷണർ എസ്. ആനന്ദകൃഷ്ണൻ, അഡി. കമീഷണർ ഡി. രാജീവ്, വിജിലൻസ് ഓഫിസർ മുഹമ്മദ് ഷാഫി, മറ്റ്​ ഉയർന്ന ഉദ്യോഗസ്​ഥർ എന്നിവർ പ​െങ്കടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.