തിരുവനന്തപുരം: അലീഗഢ് - ജാമിഅ മിലിയ സര്‍വകലാശാലകളില്‍ കൂടുതല്‍ വിദ്യാർഥികള്‍ തെരഞ്ഞെടുക്കുന്ന വിഷയങ്ങള്‍ക്ക് കേരളത്തില്‍ എന്‍ട്രന്‍സ് പരീക്ഷകേന്ദ്രങ്ങള്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കേന്ദ്ര വിദ്യാഭ്യാസവകുപ്പ് മന്ത്രിക്ക് കത്തയച്ചു. സയന്‍സ് -സാമൂഹിക വിഷയങ്ങളുടെ പരീക്ഷക്ക് കേരളത്തിന് പുറത്തുപോയി പരീക്ഷയെഴുതേണ്ട സാഹചര്യം വിദ്യാർഥികളില്‍ ആശങ്കയുണ്ടാക്കിയിട്ടുണ്ട്. കോവിഡ് ആശങ്ക പരിഗണിച്ച് മുഴുവന്‍ വിഷയങ്ങള്‍ക്കും കേരളത്തില്‍ പ്രവേശന പരീക്ഷാ സൻെററുകള്‍ അനുവദിക്കണമെന്നാണ് കേന്ദ്ര വിദ്യാഭ്യാസവകുപ്പ് മന്ത്രി രമേഷ് പൊക്രിയാലിന് അയച്ച കത്തില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. കോവിഡ് മൂലം പല കേന്ദ്ര യൂനിവേഴ്‌സിറ്റികളും കേരളത്തില്‍ പരീക്ഷാ സൻെററുകള്‍ അനുവദിച്ചിട്ടുണ്ട്. ജാമിഅ -അലീഗഢ് സര്‍വകലാശാലകള്‍ ഈ മാതൃക സ്വീകരിക്കണം. പരീക്ഷാ കേന്ദ്രങ്ങള്‍ ആരംഭിക്കാന്‍ കേന്ദ്രത്തില്‍ സമ്മര്‍ദം ചെലുത്തണമെന്നാവശ്യപ്പെട്ട് നൂറുകണക്കിന് വിദ്യാർഥികൾ പ്രതിപക്ഷനേതാവിന് ഇ-മെയില്‍ അയച്ചിരുന്നു. ഈ ആവശ്യം പരിഗണിച്ചാണ് പ്രതിപക്ഷനേതാവ് കേന്ദ്രത്തിന് കത്തയച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.