നെടുമങ്ങാട്: ആനാട് ഗ്രാമപഞ്ചായത്തിൽ ചുള്ളിമാനൂർ മണലിവിള പ്രദേശത്ത് നൂറോളം കുടുംബങ്ങൾക്ക് ചുള്ളിമാനൂർ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഭക്ഷ്യധാന്യക്കിറ്റ് വിതരണം ചെയ്തു. കോൺഗ്രസ് വാമനപുരം നിയോജകമണ്ഡലം വൈസ് പ്രസിഡൻറ് അഡ്വ. എസ്. മുജീബിൻെറ അധ്യക്ഷതയിൽ ജില്ല പഞ്ചായത്തംഗം ആനാട് ജയനും ആനാട് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ആനാട് സുരേഷും ചേർന്ന് ഭക്ഷ്യധാന്യക്കിറ്റ് വിതരണം ചെയ്തു. ചുള്ളിമാനൂർ അക്ബർ ഷാൻ, ആർ. അജയകുമാർ, ആറാംപള്ളി വിജയരാജ്, ഷീബ ബീവി, ആനാട് ഗോപൻ, മണലിവിള പ്രവീൺ, വഞ്ചുവം ഷറഫ്, പാണയം സലാം തുടങ്ങിയവർ പങ്കെടുത്തു. രാജീവ് ഗാന്ധിയെ അനുസ്മരിച്ചു നെടുമങ്ങാട്: രാജീവ് ഗാന്ധിയുടെ ജന്മദിനത്തോടനുബന്ധിച്ച് മൂഴി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ അനുസ്മരണവും ആനാട് പഞ്ചായത്തിലെ വയോജന പരിപാലനകേന്ദ്രത്തിലെ അന്തേവാസികൾക്ക് ഉച്ചഭക്ഷണവും വിതരണംചെയ്തു. മണ്ഡലം പ്രസിഡൻറ് കെ. ശേഖരൻ അധ്യക്ഷത വഹിച്ച ചടങ്ങ് ജില്ല പഞ്ചായത്തംഗം ആനാട് ജയൻ ഉദ്ഘാടനം ചെയ്തു. കോൺഗ്രസ് വാമനപുരം ബ്ലോക്ക് കമ്മിറ്റി ഭാരവാഹികളായ അഡ്വക്കറ്റ് മുജീബ് ഇര്യനാട്, രാമചന്ദ്രൻ വേട്ടംപള്ളി സനൽ കല്ലിയോട് ഭുവനേന്ദ്രൻ, മണ്ഡലം കോൺഗ്രസ് കമ്മിറ്റി ഭാരവാഹികളായ മൂഴി സുനിൽ, കുളപ്പള്ളി സുനി, വേണുഗോപാൽ, സതീഷ് കുമാർ, കുളപ്പള്ളി അജി, യൂത്ത്കോൺഗ്രസ് മണ്ഡലം പ്രസിഡൻറ് അബിൻ ഷീരജ്, നാരായണൻ തുടങ്ങിയവർ സംസാരിച്ചു കോൺഗ്രസ് ആനാട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ രാജീവ് ഗാന്ധിയുടെ ജന്മദിനം ആചരിച്ചു. ആനാട് ബാങ്ക് ജങ്ഷനിൽ കോൺഗ്രസ് ആനാട് മണ്ഡലം പ്രസിഡൻറ് ആർ. അജയകുമാറിൻെറ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ ജില്ല പഞ്ചായത്തംഗം ആനാട് ജയൻ രാജീവ് ഗാന്ധിയുടെ ഛായാചിത്രത്തിന് മുന്നിൽ നിലവിളക്ക് കൊളുത്തി പുഷ്പാർച്ചന നടത്തി. കൂടാതെ രാജീവ് ഗാന്ധിയുടെ ജന്മദിനം പ്രമാണിച്ച് ഒരു വിദ്യാർഥിക്ക് ഓൺലൈൻ പഠനസൗകര്യത്തിന് ടി.വി കൈമാറി. ആനാട് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ആനാട് സുരേഷ്, ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ഭാരവാഹികളായ അഡ്വ. മുജീബ്, ഹുമയൂൺ കബീർ, നെട്ടറക്കോണം ഗോപാലകൃഷ്ണൻ, ആർ.ജെ. മഞ്ജു, മണ്ഡലം കോൺഗ്രസ് കമ്മിറ്റി ഭാരവാഹികളായ എം.എൻ. ഗിരി, മുരളീധരൻ നായർ, ആനാട് ഗോപൻ, നെട്ടറക്കോണം അശോകൻ, വേലപ്പൻ നായർ, ഉഷകുമാരി, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ടി. സിന്ധു, പ്രഭ തുടങ്ങിയവർ പങ്കെടുത്തു. ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കച്ചേരി ജങ്ഷനിൽ രാജീവ് ഗാന്ധി അനുസ്മരണവും പുഷ്പാർച്ചനയും നടത്തി. ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡൻറ് അഡ്വ.എസ്. അരുൺകുമാർ, അധ്യക്ഷത വഹിച്ചു. നെടുമങ്ങാട്, കരിപ്പൂര്, പൂവത്തൂർ, കാച്ചാണി, കരകുളം, വട്ടപ്പാറ മണ്ഡലങ്ങളിലായി അമ്പത് കേന്ദ്രങ്ങളിൽ അനുസ്മരണം സംഘടിപ്പിച്ചു. വിവിധ കേന്ദ്രങ്ങളിലെ പരിപാടികൾക്ക് കല്ലയം സുകു, ആനാട് ജയൻ, അഡ്വ. എൻ. ബാജി, നെട്ടിറച്ചിറ ജയൻ, തേക്കട അനിൽ, ടി. അർജുനൻ, രാജേന്ദ്രൻ നായർ, സുകുമാരൻ നായർ, എം.എസ്. ബിനു, മരുതൂർ വിജയൻ, കരുപ്പൂര് സതീഷ്, കെ.ജെ. ബിനു, എസ്.എ റഹിം, നൗഷാദ് ഖാൻ, ഷിയാസ്, അഫ്സൽ എ. സലാം, രാധാകൃഷ്ണൻ നായർ, സി. രാജലക്ഷ്മി എന്നിവർ നേതൃത്വം നൽകി. നെടുമങ്ങാട്: കോൺഗ്രസ് പൂവത്തൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ രാജീവ് ഗാന്ധി ജന്മദിന അനുസ്മരണവും പുഷ്പാർച്ചനയും നടത്തി. കോൺഗ്രസ് പൂവത്തൂർ മണ്ഡലം പ്രസിഡൻറ് എം.എസ്. ബിനു അധ്യക്ഷത വഹിച്ച അനുസ്മരണ യോഗത്തിൽ തിരുവനന്തപുരം ജില്ല പഞ്ചായത്ത് പ്രതിപക്ഷനേതാവ് ആനാട് ജയൻ ഉദ്ഘാടന പ്രസംഗം നടത്തി. കോൺഗ്രസ് ജില്ല ജനറൽ സെക്രട്ടറി അഡ്വ. ബാജി, ബ്ലോക്ക് പ്രസിഡൻറ് അഡ്വ. അരുൺ കുമാർ, നെടുമങ്ങാട് പാർലമൻെററി പാർട്ടി നേതാവ് അർജുനൻ, കെ.എസ്.യു ജില്ല വൈ.പ്രസിഡൻറ് ശരത്ത്, കോൺഗ്രസ് നേതാക്കളായ ചെല്ലാംകോട് രാജൻ, ഷഫീക്, ഷമീർ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.