ഹൃദയാഘാതംമൂലം മരിച്ച ആര്‍.എസ്.പി നേതാവിന് കോവിഡ്

കാട്ടാക്കട: ഹൃദയാഘാതംമൂലം മരിച്ച ആര്‍.എസ്.പി നേതാവിന് കോവിഡ്. ബ്ലോക്ക് പഞ്ചായത്ത് മുൻ വൈസ് പ്രസിഡൻറ്​​ കുറ്റിച്ചല്‍ പരുത്തിപ്പള്ളി ശ്രീകൃഷ്ണ സദനത്തില്‍ ജി. അര്‍ജുന(66)ൻെറ മരണമാണ് കോവിഡ് മൂലമെന്ന് സ്ഥിരീകരിച്ചത്. ഹൃദ്രോഗബാധയെ തുടര്‍ന്ന് ചികിത്സയിലായിരുന്ന അര്‍ജുനനെ ചൊവ്വാഴ്ച രാത്രി ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. തുടര്‍ന്ന് മൃതദേഹം മെഡിക്കല്‍കോളജ് മോര്‍ച്ചറിയിലേക്ക്​ മാറ്റി. പരിശോധനിലാണ് കോവിഡ് സ്ഥിരീകരിച്ചത്. ഭാര്യ: വത്സല. മക്കള്‍: പ്രിയങ്ക, രാഹുല്‍. മരുമക്കള്‍: സഞ്​ജയ്, അശ്വതി. Photo: Arjunan 66 ktda

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.