ഗ്രേഡ് എ.എസ്.ഐക്ക് കോവിഡ് സ്ഥിരീകരിച്ചു

നേമം: ജനമൈത്രി പൊലീസ് സ്​റ്റേഷനിലെ ഗ്രേഡ് എ.എസ്.ഐക്ക്​ കോവിഡ് സ്ഥിരീകരിച്ചു. 18ന് സ്രവപരിശോധന നടത്തിയ ഇദ്ദേഹത്തി​​ൻെറ പരിശോധനഫലം ലഭിച്ചത് 19നാണ്. എ.എസ്.ഐ ഇൗമാസം 10 വരെ നെയ്യാറ്റിന്‍കരയിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. എവിടെനിന്നാണ് രോഗബാധയുണ്ടായതെന്ന്​ വ്യക്തമല്ല. ശക്തമായ ചുമയുണ്ടായതിനെത്തുടര്‍ന്നാണ് ഇദ്ദേഹം സ്രവപരിശോധനക്ക്​ വിധേയനായത്. ഇപ്പോൾ ചികിത്സയിലാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.