മുഖ്യമന്ത്രിയുടെ രാജി: കെ. സുരേന്ദ്രൻ ഉപവസിക്കും

തിരുവനന്തപുരം: സ്വർണക്കടത്ത് കേസിലെ ധാർമിക ഉത്തരവാദിത്തം ഏറ്റെടുത്ത് മുഖ്യമന്ത്രി പിണറായി വിജയൻ രാജിവെക്കണമെന്ന്​ ആവശ്യപ്പെട്ട്​ ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ ഇൗമാസം 23ന് തിരുവനന്തപുരത്തെ പാർട്ടി സംസ്ഥാന ഓഫിസിൽ ഉപവസിക്കും. ബി.ജെ.പിയുടെ മുതിർന്ന നേതാക്കൾ നടത്തിവരുന്ന റിലേ ഉപവാസസമരങ്ങളുടെ അവസാനത്തേതാണ് സംസ്ഥാന അധ്യക്ഷ​ൻെറ ഉപവാസം. തുടർസമരപരിപാടികൾക്ക്​ 24ന് കോർ കമ്മിറ്റി യോഗം രൂപം നൽകുമെന്നും സംസ്​ഥാന ജന.സെക്രട്ടറി അഡ്വ. ജോർജ്​ കുര്യൻ വാർത്തസമ്മേളനത്തിൽ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.