തിരുവനന്തപുരം: ഫോർട്ട് പൊലീസ് മൊബൈൽ ഫോൺ മോഷണത്തിന് കസ്റ്റഡിയിലെടുത്ത പൂന്തുറ സ്വദേശി അൻസാരിയെ സ്റ്റേഷനിലെ ശുചിമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൻെറ അന്വേഷണം സംസ്ഥാന ക്രൈംബ്രാഞ്ചിന് കൈമാറി ഡി.ജി.പി ഉത്തരവിട്ടു. കേസുമായി ബന്ധപ്പെട്ട് മജിസ്ട്രേറ്റും ഡോക്ടറും സ്റ്റേഷനിൽ പരിശോധന നടത്തി. േപാസ്റ്റ്മോർട്ടം സംബന്ധിച്ച അന്തിമ റിപ്പോർട്ട് തയാറാക്കുന്നതിന് മുന്നോടിയായായിരുന്നു പരിശോധന. അൻസാരിക്ക് മർദനമേറ്റിട്ടില്ലെന്നും ആത്മഹത്യയാണെന്നുമാണ് ഇതുവരെയുള്ള അന്വേഷണത്തിലെ പ്രാഥമിക നിഗമനം. എന്നാൽ, ഇയാളെ സ്റ്റേഷനിൽ കൊണ്ടുവന്നത് ജനറൽ ഡയറിയിൽ രേഖപ്പെടുത്താത്തതിലും നിരീക്ഷിക്കുന്നതിലും ഉദ്യോഗസ്ഥർക്ക് വീഴ്ച സംഭവിച്ചിട്ടുണ്ടെന്നാണ് പ്രാഥമിക അന്വേഷണം നടത്തിയ ജില്ല ക്രൈംബ്രാഞ്ച് കണ്ടെത്തൽ. മൊബൈൽ ഫോൺ മോഷ്ടിച്ചതിന് നാട്ടുകാർ പിടികൂടി കൈമാറിയ അൻസാരിയെ സ്റ്റേഷനിൽ പ്രത്യേക സ്ഥലത്താണ് പാർപ്പിച്ചത്. കോവിഡ് പശ്ചാത്തലത്തിലാണ് ഇങ്ങനെ ചെയ്തതെന്നാണ് പൊലീസിൻെറ വിശദീകരണം. പരാതിക്കാർ എത്താത്തതിനാലാണ് ജി.ഡിയിൽ രേഖപ്പെടുത്താതിരുന്നതത്രെ. ഒാണക്കാലമായതിനാൽ നിരവധി കേസുകളിലുൾെപ്പട്ട ഇയാളെ വിട്ടയക്കുന്നത് പ്രശ്നം സൃഷ്ടിക്കുെമന്നതിനാലാണ് കസ്റ്റഡിയിൽ െവച്ചതെന്നും ഫോർട്ട് പൊലീസ് വിശദീകരിക്കുന്നു. ക്രൈംബ്രാഞ്ച് തിരുവനന്തപുരം യൂനിറ്റ് എസ്.പി എസ്. ഷാനവാസിൻെറ േനതൃത്വത്തിലായിരിക്കും കേസ് തുടർന്ന് അന്വേഷിക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.