നാഗർകോവിൽ: രാജ്യത്ത് ഉപയോഗം കുറക്കുന്നതിൻെറ ഭാഗമായി ലഹരിമുക്തഭാരതം പ്രചാരണം തുടങ്ങി. കന്യാകുമാരി ജില്ലയിൽ പ്രചാരണത്തിൻെറ ഉദ്ഘാടനം ജില്ല കലക്ടർ പ്രശാന്ത് എം. വഡ്നേരേ, എസ്.പി. വി. ഭദ്രിനാരായണൻ എന്നിവർ വാഹനങ്ങളിൽ ലഘുരേഖകളും സ്റ്റിക്കറുകളും പതിച്ച് നിർവഹിച്ചു. ഇന്ത്യയിൽ 272 ജില്ലകളിൽ അമിതലഹരി ഉപയോഗം ഉള്ളതായി തിരിച്ചറിഞ്ഞിട്ടുണ്ട്. തമിഴ്നാട്ടിൽ കന്യാകുമാരി, തിരുനെൽവേലി, തേനി, നാമക്കൽ എന്നീ ജില്ലകളിലാണ് ച്രചാരണം നടക്കുന്നത്. കേന്ദ്ര സർക്കാറിൻെറ സാമൂഹികക്ഷേമ വകുപ്പ് തുടങ്ങിയ പ്രചരണം 2021 മാർച്ച് 31 വരെ നടക്കും. ചടങ്ങിൽ ജില്ല സാമൂഹികക്ഷേമ ഓഫിസർ സരോജിനി ഉൾപ്പെടെയുള്ളവർ പങ്കെടുത്തു. photo file name: ചിത്രം: ലഹരിമുക്തഭാരതം പ്രചാരണത്തിൻെറ ഭാഗമായി വാഹനങ്ങളിൽ സ്റ്റിക്കർ പതിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.